സില്‍ക്ക് സ്മിതയുടെ മരണവാര്‍ത്ത കേട്ട് സുരേഷ് ഗോപി തകര്‍ന്നുപോയിരുന്നു, അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല, ഷൂട്ടിങ് വരെ നിര്‍ത്തിവെപ്പിച്ചു, ദിനേശ് പണിക്കര്‍ പറയുന്നു

1160

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനായ സുരേഷ് ഗോപിയുടെ കരയറിലെ ഏറ്റവും ബെസ്റ്റ് ചിത്രങ്ങളില്‍ ഒന്നാണ് രജപുത്രന്‍. അക്കാലത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. സുരേഷ് ഗോപിയുടെ ഇമേജ് തന്നെ മാറ്റിമറിക്കാന്‍ കഴിഞ്ഞ ചിത്രമായിരുന്നു ഇത്.

Advertisements

രജപുത്രനില്‍ ആദ്യം നായകനാവേണ്ടിയിരുന്നത് മോഹന്‍ലാലായിരുന്നു. എന്നാല്‍ സുരേഷ് ഗോപി അവിചാരിതമായി എത്തുകയും അദ്ദേഹത്തിന് വേണ്ടി സ്‌ക്രിപ്റ്റ് വരെ മാറ്റിയെഴുതുകയും ചെയ്തു.

Also Read: കുടുംബം നോക്കാന്‍ തെരുവില്‍ പച്ചക്കറി വില്‍പ്പനയ്ക്കിറങ്ങി ഒമ്പതുവയസ്സുകാരന്‍, ആദിത്യന് സ്‌നേഹസമ്മാനവുമായി എത്തി സുരേഷ് ഗോപി, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടി

ഇതിന് പിന്നാലെ പിറന്നത് മലയാളത്തിലെ ഒരു ഹിറ്റ് ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. ചിത്രത്തിന്റെ അവസാന ഭാഗം ഷൂട്ട് ചെയ്യുമ്പോഴായിരുന്നു സില്‍ക്ക് സ്മിത മരിക്കുന്നത്.

സില്‍ക്ക് സ്മിതയുടെ മരണവാര്‍ത്ത സുരേഷ് ഗോപിയെയും മറ്റ് ആര്‍ട്ടിസ്റ്റുകളെയും അക്ഷരാര്‍ത്തത്തില്‍ ഞെട്ടിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയിലും സില്‍ക്കിന്റെ മരണവാര്‍ത്ത ഞെട്ടിച്ചിരുന്നു. സുരേഷ് ഗോപിക്ക് ആ വാര്‍ത്ത ഉള്‍ക്കൊള്ളാനേ കഴിഞ്ഞിരുന്നില്ലെന്നും കാരണം അദ്ദേഹത്തിന്റെ തുടക്ക കാലത്ത് സില്‍ക്കുമായിസിനിമ ചെയ്തിരുന്നുവെന്നും ദിനേശ് പറയുന്നു.

Also Read: ബാബുവും രവിക്കുട്ടനും, പഴയകാല ഓര്‍മ്മകളുമായി ബൈജു, വൈറലായി ചിത്രം

ഒന്നിച്ച് സിനിമകള്‍ ചെയ്തതോടെ ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഇന്ന് അഭിനയിക്കാന്‍ കഴിയില്ലെന്നും ഇന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കണമെന്നും അവരുടെ ബോഡി എടുക്കുന്ന സമയത്ത് ഷൂട്ട് ചെയ്യുന്നത് മര്യാദയല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നുവെന്നും അങ്ങനെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ് മാറ്റിവെച്ചുവെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

Advertisement