സുരേഷ് ഗോപിയുടെ അഭിനയം കണ്ട് തിയ്യേറ്ററില്‍ ജനങ്ങള്‍ കൂവി, അതോടെ ആ സീനുകളെല്ലാം കട്ട് ചെയ്യേണ്ടി വന്നു, പിന്നീട് സിനിമ ഓടിയത് 125 ദിവസം, ദിനേശ് പണിക്കര്‍ പറയുന്നു

2092

സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മലയാള ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍,. സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിലരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നത്.

Advertisements

ചിത്രത്തിലെ പാട്ടുകളെല്ലാം അക്കാലത്ത് വമ്പന്‍ ഹിറ്റുകളായിരുന്നു. നടന്‍ കൂടിയായ ദിനേശ് പണിക്കറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഇപ്പോഴിതാ സുരേഷ് ഗോപി അഭിനയിച്ച ചില ഭാഗങ്ങള്‍ കട്ട് ചെയ്തതിനെക്കുറിച്ച് പറയുകയാണ് ദിനേശ്.

Also Read: ഒരു വഴക്ക് എങ്ങനെ ഡൈവോഴ്‌സിലേക്ക് എത്തിക്കാം, വൈറലായി മീത്തിന്റെയും മിറിയുടെയും വീഡിയോ

ചിത്രത്തില്‍ സുരേഷ് ഗോപി കവിത ചൊല്ലുന്ന ഒരു സീന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് കണ്ട് പ്രേക്ഷകരെല്ലാം കൂവാന്‍ തുടങ്ങിയതോടെ ആ സീന്‍ കട്ട് ചെയ്യേണ്ടി വന്നുവെന്നും ദിനേശ് പറയുന്നു.

അതേപോലെ തന്നെ കണ്ണാടി കൂടും കൂട്ടി എന്ന പാട്ടില്‍ സുരേഷ് ഗോപിയുടെ തലയാട്ടല്‍ കണ്ടിട്ടും ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതേ പ്രതികരണം തന്നെയായിരുന്നുവെന്നും ഈ ഭാഗങ്ങളെല്ലാം പിന്നീട് കട്ട് ചെയ്തുവെന്നും ദിനേശ് പറയുന്നു.

Also Read: പതിമൂന്നാം വയസിൽ ആണ് അത് സംഭവിച്ചത്, അവസരം കിട്ടിയാൽ ഇനിയും തയ്യാറാണ്: ചാർമി പറയുന്നത് കേട്ടോ

അതോടെ സിനിമ 125 ദിവസം വരെ ഓടി. രാജസ്ഥാനില്‍ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന പാട്ട് ചെന്നൈയില്‍ വെച്ചാണ് ഷൂട്ട് ചെയ്തതെന്നും ചിത്രത്തിലെ ആ പാട്ട് ആദ്യം എടുത്ത് കളയണമെന്ന് പലരും പറഞ്ഞുവെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Advertisement