അഭിനേതാവായും നിർമ്മാതാവായും സിനിമയിൽ തിളങ്ങുന്ന വ്യക്തിയാണ് ദിനേശ് പണിക്കർ. മലയാളത്തിൽ ആദ്യമായി കോപ്പി റൈറ്റ് വാങ്ങിയ വ്യക്തി കൂടിയാണ് അദ്ദേഹം. 1989 ൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന സിനിമയുടെ സഹ-നിർമ്മാതാവായാണ് സിനിമയിലേക്കുള്ള ദിനേശ് പണിക്കരുടെ രണ്ടാം വരവ്.
സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക തകർച്ചയിൽ പെട്ട ദിനേശ് പണിക്കർ ടി.വി. സീരിയലുകളിലൂടെയാണ് കരകയറിയത്. 2003-ൽ കെ.കെ. രാജീവ് സംവിധാനം ചെയ്ത സ്വപ്നം എന്ന സീരിയലിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് പതിനഞ്ചോളം സീരിയലുകളിൽ വേഷമിട്ടു. 2007-ൽ മോഹൻലാൽ നായകനായ റോക്ക് & റോൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പണിക്കർ തിരിച്ചെത്തി.
ഇപ്പോഴിതാ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഉദയ സ്റ്റുഡിയോയിൽ നിന്നും മോഹൻലാലിന് തുടക്ക കാലത്ത് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
അന്ന് ഉദയ സ്റ്റുഡിയോയ്ക്ക് അടുത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. സഞ്ചാരി എന്ന സിനിമ അനൗൺസ് ചെയ്ത സമയമായിരുന്നു അത്. അതിൽ വില്ലൻ വേഷം അഭിനയിക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. അത്യാവശ്യം തടി ഉണ്ട്. മുടി വളർത്തിയിട്ടുണ്ട്. സിനിമാ സങ്കൽപ്പം വെച്ച് സുന്ദരനല്ലാത്ത തടിയുള്ള ഒരാൾ വരുന്നു. വില്ലൻ വേഷമാണെന്ന് പറഞ്ഞു’
Also Read
പ്രതിസന്ധികൾ എത്രയധികം ഉണ്ടെങ്കിലും ഒരു കാര്യം മാത്രം മാറില്ലെന്ന് സമാന്ത; കണ്ണീരണിഞ്ഞ് താരം
അവിടെ വെച്ചാണ് അണ്ണാ, അണ്ണാ എന്ന് വിളിച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയത്. ആ ദിവസങ്ങളിൽ മോഹൻലാലിന് പുറത്ത് പോവാൻ വണ്ടി ഇല്ല. പ്രൊഡക്ഷനിൽ നിന്നും കൊടുക്കുകയുമില്ലല്ലോ. അങ്ങനെ ഞങ്ങൾ എന്റെ വണ്ടിയിൽ പോവും. ഒരു ദിവസം ചിത്രീകരണം കഴിഞ്ഞിട്ടും മോഹൻലാലിന് പോകാൻ വണ്ടി എത്തിയിട്ടില്ല. വലിയ ആർട്ടിസ്റ്റുകൾക്ക് മാത്രം വണ്ടി കൊടുക്കുന്ന സമയം ആണത്.
ഞാൻ ലാലിന് വേണ്ടി ഞാൻ ഉദയ സ്റ്റുഡുയോയുടെ മാനേജർ ഔസേപ്പച്ചനെ കണ്ടു. മോഹൻലാലിനെ കൊണ്ടു വിടാൻ വണ്ടി എന്തെങ്കിലും അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു. ഏയ് ചുമ്മാതിരി അയാളോട് ബസിൽ പോവാൻ പറ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹൻലാൽ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചൻ പോലും അന്ന് ചിന്തിച്ച് കാണില്ല’ എന്നാണ് ദിനേശ് പണിക്കർ വെളിപ്പെടുത്തിയത്.