മലയാള സിനിമയിലെ നടനും നിര്‍മ്മാതാവുമാണ് ദിനേശ് പണിക്കര്‍. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവ് കൂടിയാണ്് ദിനേശ് പണിക്കര്‍.
ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിര്‍മ്മിച്ച പത്തോളം സിനിമകള്‍ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ കളിവീട് എന്ന തന്റെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കര്‍. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.
ജയറാമും മഞ്ജു വാര്യരുമായിരുന്നു നായകനും നായികയും. ശശിധരന്‍ ആറാട്ടുപുഴയാണ് തിരക്കഥാകൃത്ത്. കഥ കേട്ടപ്പോള്‍ ജയറാം പെട്ടെന്ന് തന്നെ ഓകെ പറഞ്ഞുവെന്നും സ്ഥിരമായി കാണുന്ന നായിക വേണ്ടെന്ന് വെച്ചതോടെ ആദ്യം സമീപിച്ചത് നര്‍ത്തകി രാജശ്രീയെയായിരുന്നുവെന്നും ദിനേശ് പറയുന്നു.
എന്നാല്‍ അവര്‍ ഓകെ ആയിരുന്നില്ല. അങ്ങനെ മഞ്ജുവിനെ ചിത്രത്തിലേ നായികയാക്കുകയായിരുന്നുവെന്നും ഉണ്ണിയാണ് ചിത്രത്തിലേക്ക് മഞ്ജുവിനെ സജസ്റ്റ് ചെയ്തതതെന്നും ഒരു ലക്ഷം രൂപയായിരുന്നു മഞ്ജു ചോദിച്ച പ്രതിഫലമെന്നും ദിനേശ് പറഞ്ഞു.
മഞ്ജുവിന്റെ സഹകരണമുള്ളത് കൊണ്ടാണ് സിനിമ പെട്ടെന്ന് ചെയ്ത് കഴിഞ്ഞത്. മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇതെന്നും അത് ഹിറ്റായിരുന്നുവെന്നും ദിനേശ് പണിക്കര്‍ പറയുന്നു.