മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായ കിരീടം.
സിബി മലയില്‍ ഒരുക്കിയ കിരീടം പ്രണയവും ജീവിത സ്വപ്നങ്ങളുമെല്ലാം നഷ്ടമായ സേതുമാധവന്റെ കഥപറയുന്ന ചിത്രമായിരുന്നു. ഏറ്റവും മികച്ച വിജയചിത്രമായി മാറിയ സിനിമയ്‌ക്ക് പിന്നീട് ഒരു രണ്ടാം ഭാഗം ഒരുക്കിയിരുന്നു.
കൃപ ഫിലിംസ് ഒരുക്കിയ ചിത്രത്തില്‍ സേതുമാധവന്റെ ജീവിതത്തിലെ തുടര്‍ച്ചകളായിരുന്നു ചെങ്കോലില്‍ പറയുന്നത്.
കിരീടം സിനിമയുടെ നിര്‍മാതാവായാണ് ദിനേശ് പണിക്കര്‍ ആദ്യമായി സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. എന്നാല്‍, കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലില്‍ നിര്‍മാതാവായി ദിനേശ് പണിക്കര്‍ ഇല്ലായിരുന്നു.
ചിത്രത്തില്‍ തിലകന്റെ കഥാപാത്രത്തിന്റെ അധപതനമാണ് ചെങ്കോല്‍ എന്ന സിനിമയുടെ അധപതനത്തിന് കാരണമെന്ന് ദിനേശ് പണിക്കര്‍ പറയുന്നു.
കിരീടത്തില്‍ ഓരോ കഥാപാത്രത്തിനും അവരുടേതായിട്ടുള്ള വ്യക്തിത്വമുണ്ടായിരുന്നു. ആദര്‍ശ ധീരനായ പൊലീസ് കഥാപാത്രമായിരുന്നു തിലകന്റേത്. സ്വന്തം മകനെ പോലും ജയിലിലടയ്‌ക്കാന്‍ മടിക്കുന്നില്ല.
റിപ്പോര്‍ട്ടുകള്‍ നെഗറ്റീവായി എഴുതാനും മടിക്കുന്നില്ല. അങ്ങനെയുള്ള ആ ധീരന്‍ സെക്കന്‍ഡ് പാര്‍ട്ടില്‍ സ്വന്തം മകളെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി കാഴ്‌ചവയ്‌ക്കുന്ന കഥാപാത്രമായി മാറി.
അത് പ്രേഷകര്‍ പോലും അത്ര ഉള്‍ക്കൊണ്ടില്ല. ഒരു പക്ഷെ കഥാപാത്രത്തിന്റെ വീഴ്ചയായിരിക്കാം. തിലകന്റെ കഥാപാത്രത്തിലെ അധപതനം ഈ സിനിമയെ വളരെയധികം താഴോട്ടുകൊണ്ടുപോയി.
മാത്രമല്ല, കിരീടത്തിലും കുറച്ച് വയലന്‍സ് ഉണ്ടായിരുന്നു. അത് കാണികള്‍ക്ക് ആവേശമെന്നോണമായിരുന്നു. ആ രീതിയിലായിരുന്നു കഥാപാത്രം. ആ ഒരു രോക്ഷം സെക്കന്‍ഡ് പാര്‍ട്ടില്‍ ഇല്ല. ഇത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഒരു പാളിച്ചയും.
കിരീടത്തിന്റെ ലെവലില്‍ ചെങ്കോലിന് എത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ചെങ്കോല്‍ എന്ന് ടെെറ്റില്‍ നല്ല രീതിയില്‍ ക്ലിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.