ടെലിവിഷന്‍ സീരിയലുകളുടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ഡിംപിള്‍ റോസ്. ബാലാമണി എന്ന സീരിയല്‍ പരമ്പരയിലെ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പിന്നീട് നിലവിളക്ക്, സ്ത്രീ, എന്നീ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളിലൂടെ മനസ്സിലിടം പിടിച്ചു.
പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. കൂടാതെ, മലയാള സിനിമയിലും ഡിംപിള്‍ ഭാഗ്യം പരീക്ഷിച്ചു. 2012 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കാസനോവ സിനിമയിലൂടെ ആണ് താരം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം, തെങ്കാശി പട്ടണം, പുലിവാല്‍ കല്യാണം, സദാനന്ദന്റെ സമയം, കണ്‍മഷി എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു.
അതേസമയം, മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടി ഡിംപിള്‍ റോസ് ഇപ്പോള്‍ വിവാഹിതയായി കുഞ്ഞുമൊക്കെയായി കുടുംബ ജീവിതം നയിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഡിംപിളിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഈ ചാനലിലൂടെ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ താരം നേരിട്ട ഒരു ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
പത്ത് ലക്ഷം രൂപ തരാം. യൂട്യൂബ് ചാനല്‍ തരുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് ഒട്ടും ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് ഡിംപിള്‍.
തന്റെ ചാനലിലുള്ള വീഡിയോസ് ഒന്നും എനിക്ക് റീക്രിയേറ്റ് ചെയ്യാനായി സാധിക്കില്ല. ചാനല്‍ എത്ര ലക്ഷം തരാം എന്ന് പറഞ്ഞാലും കൊടുക്കില്ല എന്നുമാണ് ഡിംപിള്‍ പറയുന്നത്. ജീവിതത്തില്‍ താന്‍ ഏറ്റവും അധികം വില കൊടുത്ത് വാങ്ങിയ സാധനം മകന്‍ ആണെന്നും താരം പ്രതികരിക്കുന്നുണ്ട്. അത്രയധികം എക്സ്പെന്‍സ് ആയിരുന്നു അവന്റെ ജനനം. പ്രാര്‍ത്ഥിച്ചും പണം കൊടുത്തും കരഞ്ഞും വാങ്ങി എടുത്തത് തന്നെയാണ് എന്റെ മകനെയെന്നാണ് താരം പറയുന്നത്.