മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ഡിംപിൾ റോസ്. വിവാഹശേഷം ഇടവേളയെടുത്ത താരം തന്റെ കുഞ്ഞും കുടുംബവുമായി തിരക്കിലാണ്. കുഞ്ഞ് ജനിച്ചതിനെ കുറിച്ചും നേരിട്ട പ്ര യാ സങ്ങളും ഡിംപിൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
പ്രസവത്തിൽ ഇരട്ടക്കുട്ടികളിലൊരാളെ നഷ്ടമായതിനെക്കുറിച്ചും ആറാം മാസത്തിലെ പ്രസവത്തെക്കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം ഡിംപിൾ തുറന്നുപറഞ്ഞിരുന്നു. പിന്നീട് പ്രീമെച്വേർ ബേബിയെ പരിപാലിക്കുന്നതിനെക്കുറിച്ചും അവർക്ക് നൽകുന്ന കെയറിംഗിനെക്കുറിച്ചുമെല്ലാം ഡിംപിൾ റോസ് സംസാരിച്ചിരുന്നു.
ഇപ്പോഴിതാ മകൻ പാച്ചുവും ഡിംപിളിന്റെ ആരാധകർക്ക് സുപരിചിതനാണ്. ഈ ജൂൺ 14ന് പാച്ചുവിന് രണ്ടുവയസ് തികഞ്ഞിരുന്നു. രമ്ട് വർഷം മുൻപത്തെ ആ ദിവസത്തെ കുറിച്ചും ഡിംപിൾ സംസാരിക്കുന്നുണ്ട്.
താൻ അമ്മയായ ദിവസമാണ് ജൂൺ 14. പാച്ചുവിന്റെ ബർത്ത് ഡേ എന്നതിനേക്കാളുപരി അങ്ങനെ പറയാനാണ് താൻ ഇഷ്ടപ്പെടുന്നത്. പാച്ചു ജനിച്ച ദിവസം മാത്രമല്ല ജൂൺ 14. ഒരാളുടെ ജനനത്തിന്റെ സന്തോഷത്തിന് ഒപ്പം തന്നെയാണ് ഒരാൾ കൂടെയില്ലെന്നുള്ള വിഷമമെന്നും പുതിയ വീഡിയോയിൽ ഡിംപിൾ പറയുന്നു.
പലപ്പോഴും രണ്ട് വർഷമൊക്കെയായില്ലേ, ഇപ്പോഴും അതേക്കുറിച്ച് പറയേണ്ട കാര്യമുണ്ടോ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. അതൊക്കെ ഇപ്പോഴും ഫീൽ ചെയ്യണോ. പല രീതിയിൽ അതേക്കുറിച്ച് ചോദിക്കാറുണ്ട്. കടന്നുവന്ന വഴികളെക്കുറിച്ചും പിന്നിട്ട പ്രതിസന്ധികളെക്കുറിച്ചുമെല്ലാം താൻ കൂടുതലായി മനസിലാക്കുന്നത് ഇപ്പോഴാണെന്നും താരം പ്രതികരിക്കുന്നു.
വർഷങ്ങൾ കഴിയുന്തോറുമാണ് അന്നത്തെ സ്ട്രഗിൾസിന്റെ പെയ്ൻ കൂടിക്കൂടി വരുന്നത്. ജീവിതത്തിൽ നടക്കില്ലെന്ന് പലരും വിധിയെഴുതിയ കാര്യം നടന്നിട്ട് 2 വർഷമായെന്ന് പറയുന്നത് സന്തോഷമാണെന്നും പാച്ചുവുമൊത്തുള്ള ഓരോ ദിവസം കഴിയുന്തോറും ഞാൻ ദൈവത്തോട് നന്ദി പറയാറുണ്ടെന്നും താരം പറയുന്നു.
തനിക്ക് കെസ്റ്ററിന്റെ കാര്യങ്ങൾ മറന്ന് കൊണ്ട് പാച്ചുവിന്റെ പിറന്നാൾ ആഘോഷിക്കാനാവില്ല. അതേപോലെ ചിന്തിക്കുന്ന ഒരുപാട് പേർ യൂട്യൂബ് ഫാമിലിയിലുണ്ടെന്നും താരം വെളിപ്പെടുത്തി. മെയ് 30 ന് അഡ്മിറ്റായി ജൂൺ 14നാണ് താൻ പ്രസവിച്ചത്.
കെസ്റ്ററിനെ കാണാൻ പറ്റാത്ത അവസ്ഥ. പാച്ചുവിനെ 56 ദിവസം കഴിഞ്ഞാണ് കൈയ്യിൽ കിട്ടുന്നത്. എല്ലാ ഓർമ്മകളും മനസിലുണ്ട്. ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തിന് പിന്നിലെ സ്ട്രഗിൾസ് ഭീകരമായിരുന്നെന്നും ഡിംപിൾ വെളിപ്പെടുത്തുന്നു.
കൂടാതെ, സന്തോഷിക്കാൻ വരട്ടെ. ഇനിയുമുണ്ട് കുറേ കാര്യങ്ങൾ എന്ന തരത്തിലായിരുന്നു ഒന്നാം പിറന്നാൾ. പാച്ചു നടക്കുമോ, അവന് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെയായിരുന്നു ആശങ്കയെന്നും ഡിംപിൾ പറയുന്നു.
ഇന്നിപ്പോൾ അവനിൽ ഒരു കുറവും കാണുന്നില്ല. അങ്ങനെയൊരു മോനെ തന്നതിൽ ദൈവത്തോട് നന്ദി പറയുന്നു. എന്നേക്കാളും കൂടുതൽ പാച്ചുവിനെ സ്നേഹിക്കുന്ന, അവന് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെയുണ്ടെന്ന് എനിക്കറിയാം. വേണമെങ്കിൽ അടിച്ചുപൊളി വിഷ് ആയി വരാം. അതൊന്നും എനിക്ക് പറ്റുന്നില്ലെന്നാണ് ഡിംപിൾ പറയുന്നത്. ദൈവം അനുഗ്രഹിച്ച് അവൻ മിടുക്കനായി, ആരോഗ്യമുള്ള മോനായി വളരാൻ ഞാൻ പ്രാർത്ഥിക്കുന്നുവെന്നും ഡിംപിൾ പറയുന്നു.