അവര്‍ എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്, ഒട്ടും താത്പര്യമില്ലായിരുന്നു, ഇപ്പോള്‍ എന്റെ വരുമാന മാര്‍ഗം, യൂട്യൂബ് ചാനലിനെ കുറിച്ച് ഡിംപിള്‍ പറയുന്നു

227

ടെലിവിഷന്‍ സീരിയലുകളുടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ഡിംപിള്‍ റോസ്. ബാലാമണി എന്ന സീരിയല്‍ പരമ്പരയിലെ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പിന്നീട് നിലവിളക്ക്, സ്ത്രീ, എന്നീ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളിലൂടെ മനസ്സിലിടം പിടിച്ചു.

Advertisements

പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. കൂടാതെ, മലയാള സിനിമയിലും ഡിംപിള്‍ ഭാഗ്യം പരീക്ഷിച്ചു. 2012 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കാസനോവ സിനിമയിലൂടെ ആണ് താരം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം, തെങ്കാശി പട്ടണം, പുലിവാല്‍ കല്യാണം, സദാനന്ദന്റെ സമയം, കണ്‍മഷി എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു.

Also Read: എന്നെക്കണ്ടാല്‍ അപ്പോള്‍ അയല്‍വാസികള്‍ വാതിലടക്കും, വല്ലാത്ത അനുഭവമായിരുന്നു, തുറന്നുപറഞ്ഞ് അശോകന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടി ഡിംപിള്‍ റോസ് ഇപ്പോള്‍ വിവാഹിതയായി കുഞ്ഞുമൊക്കെയായി കുടുംബ ജീവിതം നയിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഡിംപിളിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഈ ചാനലിലൂടെ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ കുടുംബത്തെ കുറിച്ചും യൂട്യൂബ് ചാനലിനെ കുറിച്ചുമൊക്കെ ഡിംപിള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മകന്‍ പാച്ചു ഭയങ്കര കുറുമ്പനാണെന്നും അവന്‍ ഹൈപ്പറാണെന്നും അവന്റൊപ്പം കളിച്ച് രാത്രിയാവുമ്പോള്‍ താന്‍ സൈഡാവുമെന്നും മമ്മിയും പപ്പയുമാണ് ഇപ്പോള്‍ അവനെ നോക്കുന്നതെന്നും ഡിംപിള്‍ പറയുന്നു.

Also Read: ഇപ്പോള്‍ സംഭവം സീരിയസ് ആയി, ചികിത്സയിലാണ്, ഭാഗ്യത്തിന് സര്‍ജറി വേണ്ടിവന്നില്ല, ദുഃഖവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്

താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത് അത്ര ഇഷ്ടത്തോടെയായിരുന്നില്ല. നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതായിരുന്നുവെന്നും വിവാഹശേഷം താന്‍ വീട്ടില്‍ വെറുതേയിരിക്കുമ്പോള്‍ ആന്‍സണ്‍ ചേട്ടന്‍ തന്നോട് എന്തെങ്കിലുമൊക്കെ ചെയ്യൂവെന്ന് പറയാറുണ്ടായിരുന്നുവെന്നും മമ്മിയും ഡിവൈനുമൊക്കെയാണ് ചാനല്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഡിംപിള്‍ പറയുന്നു.

ആദ്യം താത്പര്യമില്ലായിരുന്നു. പിന്നെ അത് തന്റെ വരുമാനമാര്‍ഗമായി എന്നും താന്‍ ഇന്‍ഡിപെന്‍ഡന്റാവുകയും ചെയ്തുവെന്നും ഇപ്പോള്‍ സന്തോഷത്തോടെയാണ് വീഡിയോകള്‍ ചെയ്യുന്നതെന്നും ഡിംപിള്‍ പറഞ്ഞു.

Advertisement