വലിയ വഴക്കുണ്ടായി അടിച്ച് പിരിഞ്ഞതല്ല, ഒന്നിച്ച് ജീവിക്കാന്‍ പറ്റാത്തത് കൊണ്ട് വേര്‍പിരിഞ്ഞു, ഡിംപിള്‍ റോസ് പറയുന്നു

170

ടെലിവിഷന്‍ സീരിയലുകളുടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ഡിംപിള്‍ റോസ്. ബാലാമണി എന്ന സീരിയല്‍ പരമ്പരയിലെ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പിന്നീട് നിലവിളക്ക്, സ്ത്രീ, എന്നീ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളിലൂടെ മനസ്സിലിടം പിടിച്ചു.

Advertisements

പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. കൂടാതെ, മലയാള സിനിമയിലും ഡിംപിള്‍ ഭാഗ്യം പരീക്ഷിച്ചു. 2012 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കാസനോവ സിനിമയിലൂടെ ആണ് താരം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം, തെങ്കാശി പട്ടണം, പുലിവാല്‍ കല്യാണം, സദാനന്ദന്റെ സമയം, കണ്‍മഷി എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു.

Also Read:എന്റെ അവകാശം, രാമ ക്ഷേത്ര പരാമര്‍ശത്തില്‍ ചിത്രയെ വിമര്‍ശിച്ചതില്‍ ഉറച്ചുനില്‍ക്കുന്നു, വ്യക്തമാക്കി സൂരജ് സന്തോഷ്

അതേസമയം, മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടി ഡിംപിള്‍ റോസ് ഇപ്പോള്‍ വിവാഹിതയായി കുഞ്ഞുമൊക്കെയായി കുടുംബ ജീവിതം നയിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഡിംപിളിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഈ ചാനലിലൂടെ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഡിംപിളിന്റെ സഹോദരനും ഭാര്യയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഡിംപിളിന് ഒത്തിരി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെ ഒരു സീരിയല്‍ നടിയായിരുന്നു സഹോദരന്റെ ഭാര്യ. സുഹൃത്തായ നടിയെ ഡിംപിളാണ് ചേട്ടന് വേണ്ടി തെരഞ്ഞെടുത്തത്.

Also Read:തീ പാറും ലുക്കില്‍ സൂര്യ; കങ്കുവ യുടെ സെക്കന്‍ഡ് ലുക്ക്

എന്നാല്‍ ആ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ഇന്ന് രണ്ടാമതും വിവാഹിതനാണ് ഡിംപിളിന്റെ സഹോദരന്‍. എന്നാല്‍ ആദ്യ വിവാഹത്തിന്റെ പേരില്‍ ഡിംപിളിനെതിരെ ഇന്നും വിമര്‍ശനങ്ങളുണ്ട്. ഇപ്പോഴിതാ അതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിംപിള്‍.

ലോകത്തില്‍ ആദ്യമായി നടന്ന ഡിവോഴ്‌സ് ഒന്നുമല്ല തന്റെ ചേട്ടന്റേത്. രണ്ടാള്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ പറ്റാത്തത് കൊണ്ട് അവര്‍ വേര്‍പിരിഞ്ഞുവെന്നും രണ്ടാളും അവരുടെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ് ഇന്ന് എന്നും ഡിംപിള്‍ പറയുന്നു.

വലിയ വഴക്കുണ്ടായി, അടിച്ച് പിരിഞ്ഞ് പോയൊരു ബന്ധമല്ല, വളരെ സന്തോഷത്തോടെ ഇരിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ കാരണം വന്ന ഡിവോഴ്‌സാണെന്നും ഇന്ന് അവരുടെ രണ്ട് പേരുടെയും വളര്‍ച്ച കാണുമ്പോള്‍ തങ്ങള്‍ക്ക് സന്തോഷം തോന്നാറുണ്ടെന്നും ഡിംപിള്‍ പറയുന്നു.

Advertisement