വിവാഹത്തിന് ഒരുങ്ങി റോബിനും ആരതി പൊടിയും; ദിൽഷയുമായി ആരതിയെ കമ്പയർ ചെയ്യരുത് എന്ന താക്കീതുമായി ആരാധകർ

217

ബിഗ്‌ബോസ് മലയാളം നാലാം സീസണിൽ ഏറ്റവും അധികം ആരാധകരെ സൃഷ്ടിച്ച് പുറത്തെത്തിയ ഡോ. റോബിൻ ഇപ്പോഴിതാ വിവാഹിതനാകാൻ പോവുകയാണ്. ആരാധകർ കാത്തിരുന്നതുപോലെ നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ വധു.

ബിഗ് ബോസ് ഷോയിൽ വെച്ച് റോബിന് ഉണ്ടായ പ്രണയം തകർന്നിരുന്നു. പിന്നാലെ ഉടനെ തന്നെ വിവാഹിതനാവാൻ വീട്ടുകാരിൽ നിന്നും പ്രഷർ ഉണ്ടെന്നത് താരം മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് ഒടുവിൽ തന്റെ പ്രണയിനിയെ കണ്ടെത്തുകയും അധികം വൈകാതെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിരിക്കുകയാണ് താരം.

Advertisements

കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ സംസാരിക്കവേയാണ് ആരാധകർക്ക് മുന്നിൽ വിവാഹക്കാര്യം റോബിൻ വെളിപ്പെടുത്തിയത്. ഇത് സത്യമാണെന്ന് സ്ഥിരികരിച്ച് റോബിന്റെ ഫാൻസ് ഗ്രൂപ്പും രംഗത്ത് വന്നിരിക്കുകയാണ്. മുൻപ് ഈ വിഷയത്തിൽ സ്ഥിരികരണം വരുമ്പോൾ അറിയിക്കാമെന്ന് അഡ്മിൻ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരങ്ങൾക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് ഫാൻസ് ക്ലബ്ബ്

ALSO READ- എവിടെ എങ്കിലും ഒന്ന് ഇരുന്നാൽ മതി! ഒന്നിനോടും ഒരു താത്പര്യമില്ല; എനിക്ക് വീട്ടിൽ പോവാനും തോന്നുന്നു, മഷുവിന്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

റോബിൻ ഫാൻസ് ക്ലബ്ബിന്റെ അഡ്മിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

‘ഞാൻ നേരത്തെ പറഞ്ഞിരുന്നു വ്യക്തമായി ഒരു വിവരം ലഭിക്കാതെ റോബിൻ-ആരതി വിവാഹത്തെ കുറിച്ച് ഒന്നും ഈ ഗ്രൂപ്പിൽ പറയില്ലെന്ന്. എല്ലാം പറഞ്ഞ് സെറ്റായ സ്ഥിതിയ്ക്ക് ഈ ഗ്രൂപ്പിലും ഔദ്യോഗികമായി തന്നെ അറിയിക്കുന്നു. എല്ലാ ഡോക്ടർ ഫാൻസും വന്ന് ആശംസകൾ അറിയിച്ചാലും. വിവാഹിതരാകാൻ പോകുന്ന ഡോക്ടർ റോബിനും ആരതിക്കും ആശംസകൾ

NB: മറ്റൊരു കാര്യം. ദിൽഷയെയും ആരതിയെയും കമ്‌ബെയർ ചെയ്തുള്ളതും ദിൽഷയെ കുറ്റം പറയുന്നതുമായ കമന്റുകൾ ദയവായി ഇവിടെ ഇടരുത്. ഓരോ മനുഷ്യരും ഓരോ വ്യക്തിത്വങ്ങളാണ്. ദാമ്ബത്യം എന്നാൽ 2 വ്യക്തികൾ തമ്മിലുള്ള മാനസികവും വൈകാരികവുമായ യോജിപ്പ് ആണ്. അല്ലാതെ പൊരുത്തക്കേടുകളെ കൂട്ടിക്കെട്ടലല്ല. ഡോക്ടർക്ക് പോലും ദിൽഷയോടു വിരോധം ഇല്ലെന്ന് കൂടി ഓർക്കുക.

ALSO READ- വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ഇനി ആ വേഷം മഞ്ജു വാര്യർക്ക് കൊടുക്കില്ല: തുറന്നടിച്ച് പ്രമുഖ തിരക്കഥാകൃത്ത്

വിവാഹിതരാകാൻ പോകുന്ന ഡോക്ടർ റോബിനും ആരതിക്കും ഡോ. റോബിൻ ഫ്രണ്ടസ് ആൻഡ് ഫാമിലി ഗ്രൂപ്പിന്റെ എല്ലാ മംഗളങ്ങളും നേരുന്നു..’ എന്നുമാണ് ഗ്രൂപ്പിന്റെ അഡ്മിൻ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

മലയാളം ബിഗ് ബോസിന്റെ നാലാം സീസണിൽ ഫൈനൽ വരെ പോലും എത്തിയില്ലെങ്കിലും ഏറ്റവും അധികം ആരാധകരെ സൃഷ്ടിച്ചാണ് റോബിൻ വീട്വിട്ടിറങ്ങിയത്.വിന്നറായവർക്ക് പോലും ലഭിക്കാത്ത ജനപ്രീതിയാണ് റോബിന് ലഭിച്ചത്.

ബിഗ് ബോസിനകത്ത് വെച്ചു തന്നെ ഡാൻസറും നടിയുമായ ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞിരുന്നു. പക്ഷെ ദിൽഷ ഇത് നിഷേധിക്കുകയായിരുന്നു. പിന്നീടാണ് ഒരു അഭിമുഖത്തിന് എത്തിയ റോബിൻ ആരതി പൊടിയുമായി അടുത്തത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നത് മുതൽ ആരാധകരും പ്രണയത്തിലാണോ എന്ന ചോദ്യവുമായി രംഗത്തുണ്ടായിരുന്നു.

Advertisement