മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് സീസൺ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മാർച്ച് 27 ന് ആരംഭിച്ച ഷേ രണ്ടാം ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. ജാനകി മാത്രമാണ് ഷോയിൽ നിന്ന് പുറത്ത് ആയിരിക്കുന്നത്. നിമിഷയെ രഹസ്യ മുറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ബിഗ്ബോസ് ഗെയിം മറ്റൊരു തലത്തിലേയ്ക്ക് മാറിയിരിക്കുകയാണ്.
ചുരുങ്ങിയ ദിവസം കൊണ്ട് ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ചർച്ചയായ പേരാണ് ബ്ലെസ്ലിയുടേത്. ഷോയിൽ പുതുമുഖമായ താരം മികച്ച ഗെയിമിലൂടെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. സഹമത്സരാർത്ഥികളുമായി വളരെ നല്ല ബന്ധമാണ് ബ്ലെസ്ലിക്കുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി ദിൽഷ- ബ്ലെസ്ലി പേരുകൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.
ALSO READ
ദിൽഷയോടുള്ള പ്രണയാഭ്യർത്ഥനയായിരുന്നു ചർച്ചകൾക്ക് വഴി വെച്ചത്. തുടക്കത്തിൽ തമാശയായിട്ടായിരുന്നു ബ്ലെസ്ലിയുടെ വാക്കുകളെ എടുത്തിരുന്നത്. ഇപ്പോഴിത ദിൽഷയോടുള്ള തന്റെ ഇഷ്ടം മോഹൻലാലിന് മുന്നിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒപ്പം ദിൽഷയുടെ പിതാവിനോട് ഭാവിയിൽ തന്നേയും പരിഗണിക്കണമെന്നും പറയുന്നുണ്ട്.
പ്രണയത്തിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് മോഹൻലാൽ ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നീട് ബ്ലെസ്ലിയോട് ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ക്രഷ്ലി എന്നാണ് സഹമത്സരാർത്ഥികൾ താരത്തെ വിളിക്കുന്നത്. ഈ പേരിനെ കുറിച്ച് ചോദിച്ച് കൊണ്ടായിരുന്നു മോഹൻലാൽ പ്രണയത്തെ കുറിച്ച് ബ്ലെസ്ലിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടത്.
ജീവിതത്തിലെ ആദ്യ ക്രഷ് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നു പറഞ്ഞ ബ്ലെസ്ലി പൂർണ്ണാർഥത്തിൽ ഉള്ള പ്രണയം തനിക്ക് ഒറ്റ തവണയേ ഉണ്ടായിട്ടുള്ളൂവെന്നും പറഞ്ഞു. ക്രഷ് എന്നതിന്റെ മലയാളം എന്താണെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. പൊടുന്നനെ ഒരാളോട് തോന്നുന്ന അനുരാഗമെന്ന് മോഹൻലാൽ തന്നെ ആ ചോദ്യത്തിന് മറുപടിയും പറഞ്ഞു. ഇങ്ങനെ പെട്ടെന്ന് തോന്നുന്ന വികാരം പെട്ടെന്നുതന്നെ പോകില്ലേയെന്ന ചോദ്യത്തിന് ഒരു ഏഴ് മാസം വരെ പോകുമെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.
ദിൽഷയോട് അങ്ങനെ പറയാനുള്ള കാരണവും നടൻ ആരാഞ്ഞിരുന്നു. സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ദൈവം അതേക്കുറിച്ച് ചോദിക്കില്ലേ എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ‘അല്ലെങ്കിൽ സ്വർഗ്ഗത്തിൽ എത്തുമ്പോൾ ദൈവം ചോദിക്കില്ലേ ലാലേട്ടാ. ഇത്ര നല്ല ഒരു കുട്ടിയെ മുന്നിൽ നിർത്തി തന്നിട്ട് നിനക്ക് അതൊന്നു പറഞ്ഞുകൂടായിരുന്നോ എന്ന്..’, ബ്ലെസ്ലി മോഹൻലാലിനോട് പറഞ്ഞു.
ALSO READ
പിന്നീട് പരസ്യമായി ദിൽഷയോട് ബ്ലെസ്ലി പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. എവിക്ഷന്റെ ഭാഗമായിട്ടുള്ള ഗെയിമിന് വേണ്ടി പോകുമ്പോഴായിരുന്നു എല്ലാവരുടെയും മുന്നിൽ വെച്ച് ബ്ലെസ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്.’ദിൽഷയ്ക്കു മുന്നിൽ ഒരു പ്രൊപ്പോസൽ താൻ വച്ചിട്ടുണ്ടെന്നും പരിഗണിക്കാം എന്നാണ് അവർ മറുപടി നൽകിയിട്ടുള്ളതെന്നും ബ്ലെസ്ലി പറഞ്ഞു. പുറത്തെത്തിയിട്ട് മാതാപിതാക്കളോട് ആലോലിച്ച്, അവർ മൂവർക്കും താൽപര്യമുള്ളപക്ഷം ഈ വിവാഹക്കാര്യം ആലോചിക്കണമെന്ന് ബ്ലെസ്ലി പറഞ്ഞു.
ഭാവിയിൽ മകൾക്ക് കല്യാണം ആലോചിക്കുമ്പോൾ എന്നെക്കൂടി പരിഗണിക്കുക, ദിൽഷയുടെ അച്ഛൻ പ്രസന്നനോട് എന്ന മട്ടിൽ ബ്ലെസ്ലി’പറഞ്ഞു. ഇത്ര എളുപ്പത്തിലാണോ വിവാഹക്കാര്യം ഒക്കെ അവതരിപ്പിക്കുന്നതെന്ന് മോഹൻലാൽ തമാശ മട്ടിൽ ചോദിക്കുകയും ചെയ്തു. എന്നാൽ തിരികെ ബ്ലെസ്ലി വീട്ടിൽ എത്തിയപ്പോൾ ഇതിനെ കുറിച്ച് ദിൽഷ ചോദിക്കുന്നുണ്ട്. സുഹൃത്തുക്കൾ മാത്രമാണെന്നും അങ്ങനെയൊക്കെ അവിടെ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നാണ് ദിൽഷ പറഞ്ഞത്. പിന്നീട് ബ്ലെസ്ലിയെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ ഇത് കേൾക്കാൻ ബ്ലെസ്ലി തയ്യാറല്ല. തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ബ്ലെസ്ലി അപ്പോഴും.