ദിൽഷയെ കണ്ട് പഠിക്കണം മറ്റ് പെൺകുട്ടികൾ; ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമാണ് അവൾ; ദിൽഷയുടെ ഈ വിജയം ഒരു പ്രതീക്ഷയാണ്; ഗായത്രി പറയുന്നതിങ്ങനെ

493

ഒടുവിൽ നൂറ് ദിവസം പൂർത്തിയാക്കി ബിഗ്‌ബോസ് സീസൺ ഫോർ അവസാനിച്ചിരിക്കുകയാണ്. ഡാൻസറായ ദിൽഷ പ്രസന്നനാണ് ഇത്തവണത്തെ വിജയി. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ബ്ലെസ്ലിയും റിയാസുമെത്തി. മലയാളം ബിഗ്‌ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ജേതാവാണ് ദിൽഷ. താരത്തിന്റെ വിജയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. യഥാർഥ വിജയി രണ്ടാം സ്ഥാനത്തെത്തിയ ബ്ലെസ്ലി ആണെന്നും അതല്ല റിയാസ് സലിം ആണെന്നുമൊക്കെ ചർച്ച ഉയർന്നുകഴിഞ്ഞു.

മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ ബിഗ് ബോസ്. ന്യൂനോർമൽ സീസൺ എന്നാണ് ഷോയെ വിശേഷിപ്പിക്കുന്നത്. കാരണം റിയാസ് സലിം, അപർണ, ജാസ്മിൻ തുടങ്ങിയ മത്സരാർത്ഥികളെ ഉൾക്കൊള്ളിച്ചത് തന്നെയാണ് ബിഗ്‌ബോസിനെ വ്യത്യസ്തമാക്കുന്നത്.

Advertisements

മാർച്ച് 27ന് ഇരുപത് മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ തുടങ്ങിയത്. ഒടുവിൽ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് ഏറ്റവും അധികം വോട്ടുനേടി ദിൽഷയെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ പ്രേക്ഷകരിൽ നിരവധി പേർക്ക് അതൃപ്തിയുണ്ട്. ഒരുപാട് ഫാൻസ് ഉണ്ടായിട്ടും പുറത്താക്കപ്പെട്ട മത്സരാർഥി റോബിൻ രാധാകൃഷ്ണൻ തന്റെ ഫാൻസിനെ ഉപയോഗിച്ച് വോട്ട് ചെയ്യിപ്പിച്ചാണ് ദിൽഷയെ വിജയിപ്പിച്ചതെന്നാണ് ഭൂരിപക്ഷം ബിഗ് ബോസ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ALSO READ- ദുല്‍ഖറിനെക്കുറിച്ച് കേട്ടത് ശരിയാണോ എന്ന് മമ്മൂട്ടി ചോദിച്ചു; ‘കൊള്ളാം, ഇന്നലെ അവനല്ലേ കലക്കിയത്; മുകേഷ് നല്‍കിയ മറുപടി ഇങ്ങനെ

അതേസമയം, ദിൽഷയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നടി ഗായത്രി സുരേഷും ദിൽഷയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ദിൽഷയ്ക്ക് വേണ്ടി വോട്ട് ചെയ്തത് ഓരോ വീട്ടിലേയും അംഗങ്ങളാണ്. എന്റെ കാഴ്ചപ്പാടിൽ ഏറ്റവും അർഹതപ്പെട്ട വിജയം ദിൽഷയ്ക്ക് തന്നെയാണ്. ഭൂരിഭാഗം പേർക്കും ഇത് തന്നെയായിരിക്കും അഭിപ്രായം. അതുകൊണ്ട് തന്നെയാണ് ദിൽഷ ജയിച്ചതും. ദിൽഷ നല്ല രസമുള്ള കുട്ടിയാണ് എന്നൊക്കെയാണ് ഗായത്രി പറയുന്നത്.

ബിഗ് ബോസ് നാലാം സീസണിൽ റോബിനും ദിൽഷയും ആണ് ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർഥികൾ എന്ന് ഗായത്രി മുൻപ് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിന്റെ കടുത്ത ആരാധികയാണ് ഗായത്രി സുരേഷ്. പലപ്പോഴായി ഗായത്രി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ദിൽഷയുടെ വിജയത്തേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായാണ് ഗായ്ത്രി ഇപ്പോഴെത്തിയിരിക്കുന്നത്.

‘ദിൽഷയ്ക്ക് വേണ്ടി വോട്ട് ചെയ്തത് ഓരോ വീട്ടിലേയും അംഗങ്ങളാണ്. എന്റെ കാഴ്ചപ്പാടിൽ ഏറ്റവും അർഹതപ്പെട്ട വിജയം ദിൽഷയ്ക്ക് തന്നെയാണ്. ഭൂരിഭാഗം പേർക്കും ഇത് തന്നെയായിരിക്കും അഭിപ്രായം. അതുകൊണ്ട് തന്നെയാണ് ദിൽഷ ജയിച്ചതും. ദിൽഷ നല്ല രസമുള്ള കുട്ടിയാണ്.’-താരം തുടരുന്നു.

ALSO READ- ഒരു മകളുണ്ട്, പക്ഷെ അച്ഛനായിരുന്ന ഞാൻ ഇപ്പോൾ അമ്മയായി മാറിയത് കൊണ്ട് മകൾക്കൊപ്പം ജീവിക്കാനാകില്ല; സെ ക്‌സ് വർക്ക് ചെയ്ത പണംകൊണ്ട് പ്രസാദ് അമയ ആയതിങ്ങനെ

‘ഒരുപാട് പോസിറ്റിവിറ്റിയും ഒക്കെയുള്ള കുട്ടി. ഞാൻ ബിഗ് ബോസിന്റെ വലിയ ഒരു ഫാനാണ്. ഷോ തുടങ്ങിയപ്പോൾ ഒന്നും ദിൽഷയെ ശ്രദ്ധിച്ചിരുന്നില്ല. ചിലതിന്റെ സുഗന്ധം പതുക്കെ പതുക്കെ പരക്കുകയുള്ളൂ എന്നു പറയുന്ന പോലെ ദിൽഷയുടെ സുഗന്ധം പതുക്കെ പതുക്കയാണ് എല്ലാവരും അറിഞ്ഞു തുടങ്ങിയതെ’ന്നും ഗായത്രി പറയുന്നു.

‘വാട്ട് എ ഗേൾ എന്നാണ് എനിക്ക് ദിൽഷയെ പറ്റി തോന്നിയിട്ടുള്ളത്. ഡീഗ്രേഡിങ് കേട്ടാലും അഞ്ച് മിനിറ്റ് കരഞ്ഞ് കഴിഞ്ഞാൽ ദിൽഷയ്ക്ക് അത് കഴിഞ്ഞു. ദിൽഷ ഭയങ്കര പോസിറ്റീവാണ്. ഒരേ സമയം മോഡേണും ആണ് നാടനും ആണ്. കുറേ മോറൽ വാല്യൂസ് ഒക്കെയുള്ള ഒരു കുട്ടി കൂടിയാണ് ദിൽഷ. ഞാൻ നല്ല കുട്ടിയാണ് എന്ന് ദിൽഷ ഒരിക്കലും പറഞ്ഞിട്ടില്ല. കേരളത്തിലെ ഒരുപാട് പെൺകുട്ടികൾക്ക് ദിൽഷ ഒരു പ്രചോദനമാണ്. ഇത് നന്മയുടെ വിജയമാണ്. ഒരുപാട് നാളുകളായി നന്മ അടിച്ചമർത്തപ്പെടുകയായിരുന്നു. ദിൽഷയെ കണ്ട് പഠിക്കണം പെൺകുട്ടികൾ.’- ഗായത്രി ഗൃദിൽഷയെ കുറിച്ച് സംസാരിച്ച് വാക്കുകൾ തികയുന്നില്ല.

ശരിക്കും ഈ വിജയം നന്മ ജയിക്കണമെന്ന് കരുതി ആളുകൾ ഇറങ്ങി തിരിച്ചതാണ്. ബ്ലെസ്ലി, റിയാസ്, ലക്ഷ്മിപ്രിയ എന്നിവരേയും എനിക്ക് ഇഷ്ടമാണ്. ലക്ഷ്മിപ്രിയ ഭയങ്കര സ്‌ട്രോങ് ലേഡി ആണ്. എല്ലാ ഇമോഷൻസും കാണിക്കുന്ന ആളാണ് ലക്ഷ്മിപ്രിയ. അതേസമയം, സ്‌ട്രോങ് ആയി തന്നെ മുന്നോട്ട് പോവുക എന്നാണ് ദിൽഷയോട് എനിക്ക് പറയാനുള്ളത്. ഇത് റോബിനും ദിൽഷയും കൂടി നേടിയെടുത്ത വിജയമാണിതെന്നും ഗായത്രി വിശേഷിപ്പിച്ചു.

റോബിൻ ഔട്ടായിപ്പോയപ്പോൾ ദിൽഷ റോബിന് വേണ്ടി ഫൈറ്റ് ചെയ്തത് ഒരു പോരാളിയെപ്പോലെയായിരുന്നു. അവർ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ സപ്പോർട്ട് ചെയ്തു. ഈ വിജയം ഭയങ്കര പ്രതീക്ഷയാണ് നൽകുന്നത്. ദിൽഷയ്ക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ ബോയിസിനും ഞാൻ നന്ദി പറയുന്നു. എല്ലാവരും നന്നായി തന്നെ കളിച്ചു. ഇത് ഒരു ചരിത്ര വിജയമാണെന്നും താരം വിശേഷിപ്പിച്ചു.

Advertisement