നർത്തകിയും അഭിനേത്രിയുമായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറായത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ദിൽഷ വിന്നർ ആകാൻ അർഹയല്ലെന്നും ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടാണ് ദിൽഷയ്ക്ക് ലഭിച്ചതെന്നുമൊക്കെയാണ് പലരും പറഞ്ഞിരുന്നത്.
തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചതോടെ എല്ലാം ഒന്ന് കെട്ടടങ്ങിയെങ്കിലും റോബിൻ-ദിൽഷ ബന്ധത്തെ ചൊല്ലിയായിരുന്നു പിന്നീടുള്ള ചർച്ചകൾ. എന്നാൽ എല്ലാ ചർച്ചകളും അവസാനിപ്പിച്ച് തനിക്ക് ഡോ. റോബിനോട് പ്രണയമില്ലെന്ന് വ്യക്തമാക്കി ദിൽഷ തന്നെ രംഗത്തെത്തി. ഒരു വീഡിയോയിലൂടെയാണ് ദിൽഷ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്ന് പറഞ്ഞത്.
ദിൽഷ ഈ ടൈറ്റിലിന് അർഹയല്ലെന്നാണ് പലരും വിമർശിച്ചത്. എന്നാൽ ആ വിമർശനങ്ങളേക്കാൾ എല്ലാം ദിൽഷയ്ക്ക് വിഷമം താൻ കാരണം അച്ഛനും അമ്മയും മറ്റുള്ളവരും വിഷമിക്കുമോ എന്നതായിരുന്നു. എന്നാൽ നീ വിഷമിച്ചിരിക്കുന്നത് മാത്രമാണ് ഞങ്ങളുടെ വിഷമം എന്നാണ് ചേച്ചിയുടെ വാക്കുകൾ. ചേച്ചി സംസാരിക്കുമ്പോൾ ദിൽഷ കരയുകയുമാണ്.
ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് ഞങ്ങൾ കണ്ട ദിലു അല്ല ഇപ്പോൾ. തുള്ളിച്ചാടി നടക്കുന്ന, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ദിലു ഉണ്ടായിരുന്നു ഞങ്ങൾക്ക്. ഇപ്പോൾ കാണുന്ന ദിലു എപ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്നതാണ്. അങ്ങനെ ദിലുവിനെ ഞങ്ങൾ കാണാറേയില്ല. നീ കാരണം ഞങ്ങൾക്ക് മോശമായി എന്ന് നീ കരുതുന്നുണ്ടോ എന്നായിരുന്നു ചേച്ചിയുടെ ചോദ്യം. ഇക്കാര്യം ദിൽഷയുടെ ചേച്ചി വിശദീകരിക്കുന്നുമുണ്ട്..
നീ കാരണം ഞങ്ങൾ എല്ലാവരും വിഷമിക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് ശരിയ്ക്കും അഭിമാനമാണ് തോന്നുന്നത്. നീ എത്ര സ്ട്രോങ് ആണ്. ഒരിക്കലും നീ വിഷമിക്കരുത്. ഈ വിമർശിക്കുന്നവരുടെ കൂട്ടത്തിൽ എല്ലാം, നിന്നെ വളരെ നല്ല രീതിയിൽ പിന്തുണയ്ക്കുന്നവരും ഒരുപാടുണ്ട്. എത്ര പേർ തളർത്താൻ ശ്രമിച്ചാലും തോറ്റു കൊടുക്കരുത്. എപ്പോഴും സ്ട്രോങ് ആയി തന്നെ ഇരിയ്ക്കുക.
‘നിന്റെ ജീവിതത്തിൽ നിനക്ക് ശരി എന്ന് തോന്നുന്ന കാര്യം ചെയ്യുക. അതിനെ മറ്റുള്ളവർ ഡിഗ്രേഡ് ചെയ്താലും ഞാനോ അച്ഛനോ അമ്മയോ ചേട്ടന്മാരോ ഒന്നും വിഷമിക്കില്ല. പക്ഷെ നീ വിഷമി്ക്കുന്നത് കണ്ടാൽ ഞങ്ങൾക്ക് വിഷമമാവും. അത് മാത്രമാണ് ഞങ്ങളുടെ വേദന. നീ ഹാപ്പി ആയാൽ നമ്മുടെ വീട് പഴയത് പോലെ സന്തോഷം നിറഞ്ഞത് ആവും. ഇപ്പോൾ ഞങ്ങളുടെ വിഷമം നീ ആണ്.’
‘നിന്നെ കുറിച്ചുള്ള ഓരോ വാർത്തകളും കേൾക്കുന്നത് എനിക്ക് ഭയങ്കര വിഷമമാണ്. അതുകൊണ്ട് ഞാനിപ്പോൾ യൂട്യൂബും ഇൻസ്റ്റഗ്രാമും ഒന്നും ഓപ്പൺ ചെയ്യാറില്ലെന്നും ദിൽഷയുടെ ചേച്ചി പറയുന്നു. അതിനെ എല്ലാം നീ അതിജീവിച്ചു. അതുകൊണ്ട് നിന്നെ വിമർശിക്കുന്നവർക്ക് എല്ലാം നല്ല രീതിയിൽ മറുപടി കൊടുത്തുകൊണ്ട് കരുത്തോടെ ഞങ്ങളുടെ ദിലു ആയി നീ തിരിച്ചുവരിക. എന്തിനും എപ്പോഴും നിന്റെ കൂടെ ഞങ്ങളെല്ലാവരും ഉണ്ടാവും.’