ദിലൂനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് നടന്നത് റോബിനാണ്, അല്ലെങ്കില്‍ അവള്‍ തേപ്പുകാരിയും വഞ്ചകിയുമാവുമെന്നും പറഞ്ഞു, ശരിക്കും ദേഷ്യം തോന്നി; ദില്‍ഷയുടെ സഹോദരിമാര്‍ പറയുന്നു

217

മലയാളികള്‍ക്ക് ഇന്ന് സുപരിചതയാണ് ദില്‍ഷ പ്രസന്നന്‍. നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറായത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ദില്‍ഷ വിന്നര്‍ ആകാന്‍ അര്‍ഹയല്ലെന്നും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടാണ് ദില്‍ഷയ്ക്ക് ലഭിച്ചതെന്നുമൊക്കെയാണ് പലരും പറഞ്ഞിരുന്നത്. തനിക്കെതിരെ ഉയര്‍ന്ന ഇത്തരം ആരോപണങ്ങളില്‍ ദില്‍ഷ മൗനം പാലിച്ചതോടെ എല്ലാം ഒന്ന് കെട്ടടങ്ങിയെങ്കിലും റോബിന്‍-ദില്‍ഷ ബന്ധത്തെ ചൊല്ലിയായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍.

Advertisements

എന്നാല്‍ എല്ലാ ചര്‍ച്ചകളും അവസാനിപ്പിച്ച് തനിക്ക് ഡോ. റോബിനോട് പ്രണയമില്ലെന്ന് വ്യക്തമാക്കി ദില്‍ഷ തന്നെ രംഗത്തെത്തി. ഒരു വീഡിയോയിലൂടെയാണ് ദില്‍ഷ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്ന് പറഞ്ഞത്.

പിന്നാലെ ദില്‍ഷയുടെ തീരുമാനത്തില്‍ പ്രതികരണവുമായി റോബിന്‍ എത്തുകയും ചെയ്തു. സന്തോഷമായി ഇരിക്കൂ ദില്‍ഷ ബഹുമാനം മാത്രമെയുള്ളൂ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എല്ലാവിധ ആശംസകളും നേരുന്നു. നീ നല്‍കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി നല്‍കിയ പിന്തുണയ്ക്കും നന്ദി പറയുന്നു എന്നാണ് റോബിന്‍ കുറിച്ചത്.

Also Read: ഒരു തവണയെങ്കിലും വിമാനത്തില്‍ കയറണം, വര്‍ഷങ്ങളായുള്ള അപ്പച്ചിയുടെ ആഗ്രഹം സഫലമാക്കി അഹാന, കൈയ്യടിച്ച് ആരാധകര്‍

ഇതിന് ശേഷം ആരതി പൊടിയുമായുള്ള തന്റെ പ്രണയം റോബിന്‍ തുറന്ന് പറഞ്ഞിരുന്നു. ശേഷം വലിയ വിമര്‍ശനമാ് ദില്‍ഷയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ദില്‍ഷയെ വിമര്‍ശിക്കുന്നവരോട് ദയവായി അത് നിര്‍ത്തണമെന്ന് റോബിന്‍ ഫേസ്ബുക്ക് ലൈവിലൂടെ എത്തി അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിനൊപ്പെം യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദില്‍ഷയുടെ സഹോദരിമാര്‍. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് കഴിഞ്ഞ ഒന്നരമാസം കൊണ്ട് ലഭിച്ചതെന്നും ഇത് ഒരിക്കലും മറക്കില്ലെന്നും ഇവര്‍ പറയുന്നു.

”കേട്ടാല്‍ അറയ്ക്കുന്ന ചീത്തവിളിയാണ് കേള്‍ക്കുന്നത്, ഞങ്ങള്‍ റോബിന് പ്രതീക്ഷ നല്കിയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അത് സത്യസന്ധമാണ്. ഞങ്ങള്‍ക്ക് ജെനുവിനായി റോബിനെ ഇഷ്ടമായിരുന്നു.” എന്ന് ദില്‍ഷയുടെ സഹോദരിമാര്‍ പറയുന്നു.

ദില്‍ഷയ്ക്ക് റോബിന്റെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേരുമാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് നല്കിയത്. ബിഗ് ബോസില്‍ നിന്നും ദിലു പുറത്ത് വന്നതിന് ശേഷം റോബിനെ കെട്ടരുത് എന്നല്ല അവളോട് പറഞ്ഞത്, അവരുടെ ദില്‍-റോബ് വീഡിയോസൊക്കെ കാണിച്ചും അവന്റെ വീട്ടുകാരെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് സഹോദരിമാര്‍ പറയുന്നു.

Also Read: 200 രൂപ തരുമോയെന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് പുച്ഛ ഭാവം, ഇല്ലെന്ന് മറുപടിയും, പിറ്റേന്ന് അനിയന് ഹെല്‍മറ്റ് വാങ്ങി നല്‍കിയെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി, വീട്ടില്‍ നിന്നും നേരിട്ട അവഗണനയെക്കുറിച്ച് സീമ വിനീത്

റോബിന്‍ കുറച്ച് ദേഷ്യക്കാരാനാണ്. നീ ആലോചിച്ച് തീരുമാനം എടുക്കാനാണ് ദില്‍ഷയോട് പറഞ്ഞത്. ദില്‍ഷയെ വിവാഹം കഴിക്കുമെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞ് നടന്നത് റോബിനാണ്. അതല്ലെങ്കില്‍ അവള്‍ തേപ്പുകാരിയും വഞ്ചകിയുമാവുമെന്നും പറഞ്ഞു എന്ന് ഇവര്‍ പറയുന്നു.

”ദിലു അവന് എന്തെങ്കിലും പ്രതീക്ഷ കൊടുത്തത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് ഞങ്ങളും ചിന്തിച്ചു. എന്നാല്‍ റോബിനുമായി കോണ്ടാക്ടില്ലായിരുന്നു, ആ സമയത്താണ് സൂരജ് റോബിനെ വിളിച്ച് സംസാരിച്ചത്. ദിലു വന്നതിന് ശേഷം ഇതേ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞു.” ഇവര്‍ പറയുന്നു.

അന്ന് ആ വീഡിയോ ദില്‍ഷയുടെ വീട്ടുകാര്‍ പറഞ്ഞ് ചെയ്യിപ്പിച്ചതാണോന്ന് പലരും ചോദിച്ചു. ആരെങ്കിലും സ്വന്തം അനിയത്തിയെ മോശമായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടാന്‍ ഞങ്ങള്‍ കൂട്ട് നില്ക്കുമോ? എന്ന് ദില്‍ഷയുടെ സഹോദരിമാര്‍ ചോദിക്കുന്നു.

ആ വീഡിയോ പുറത്ത് വന്നപ്പോള്‍ റോബിനെ വിളിച്ച് ദേഷ്യപ്പെട്ട് തന്നെ സംസാരിച്ചു. സ്വന്തം പെങ്ങളാണെങ്കിലും ഇങ്ങനെ തന്നെയേ ചെയ്യൂ എന്നാണ് റോബിന്‍ അന്ന് പറഞ്ഞത്. ഡിലീറ്റ് ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമുള്ളത് ചെയ്യാനും പറഞ്ഞു. ആദ്യം റോബിനെ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു, എന്നാല്‍ തീരുമാനം ദില്‍ഷയുടേതല്ലേ എന്നും സഹോദരിമാര്‍ പറയുന്നു.

Advertisement