എന്റെ പഴയ ദിലു എവിടെ എന്ന് അമ്മ ചോദിക്കും , ഇപ്പോഴും ചോറ് വാരിതരും; ദില്‍ഷ

98

മലയാളം ബിഗ്ബോസ് സീസൺ ഫോറിന്റെ വിന്നർ സ്ഥാനത്ത് എത്തിയ താരമാണ് ദിൽഷ. എന്നാൽ ഇതിന് പിന്നാലെ ചില വിമർശനങ്ങളും ഈ താരം നേരിടേണ്ടി വന്നു. ഒന്നിൽ നിന്നും മാറി നിൽക്കാതെ വിമർശകർക്കുള്ള മറുപടി പറഞ്ഞു കൊണ്ട് പിന്നീട് ദിൽഷ എത്തിയിട്ടുണ്ട്. ഷോയിൽ വെച്ചുള്ള ദിൽഷയുടെ ഡോക്ടർ റോബിന്റെയും സൗഹൃദമെല്ലാം വലിയ ചർച്ചയായിരുന്നു.

Advertisements

ഇപ്പോഴിതാ ഐആംവിത്ത് ധന്യ വർമ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത ദിലു ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് .

ബിഗ് ബോസിന് ശേഷം അമ്മയ്ക്ക് എന്നെ കുറിച്ച് വിഷമമുണ്ട്. എന്റെ പഴയ ദിലു എവിടെ എന്നൊക്കെ അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ടെന്ന് ദിൽഷ പറയുന്നു. എനിക്ക് ഇപ്പോഴും അമ്മ ചോറ് വാരിതരും. ഞാൻ ബോൾഡായതിൽ അമ്മയ്ക്ക് ഒരുപാട് സന്തോഷമുണ്ട്.

അതേസമയം താൻ ട്രോഫിയുമായി പുറത്തേക്ക് വന്നപ്പോൾ മുതൽ പ്രശ്‌നങ്ങളായിരുന്നുവെന്നും, തന്റെ കുടുംബത്തെ വരെ അത് ബാധിച്ചെന്നും ദിൽഷ പറയുന്നു. ഒരുപാട് ഹേറ്റേഴ്‌സുണ്ടായിരുന്നു.

also read
ലിയോ സെറ്റില്‍ നിന്നും നാലാം ദിവസം വിജയുമായി വഴക്കിട്ട് തൃഷ ഇറങ്ങിപോയി; നടിയെ കുറിച്ചുള്ള വാര്‍ത്ത
ഷോയിൽ നിന്നും വന്ന ശേഷം ആദ്യത്തെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ പോകാൻ ഞാൻ തയ്യാറെടുക്കുമ്പോൾ ഒരു കോൾ വന്നു. ഞാൻ അവിടെ എത്തിയാൽ മുട്ടയേറും ചെരുപ്പേറും ഉണ്ടാകുമെന്നായിരുന്നു അതിൽ പറഞ്ഞത്. അതുകൊണ്ട് ഞാൻ പേടിച്ചുകൊണ്ടാണ് അവിടെ പോയത്. പക്ഷെ അങ്ങനൊന്നും ഉണ്ടായില്ല. കൂവൽ കിട്ടിയിരുന്നു അത് സത്യമാണെന്നും താരം പറഞ്ഞു.

അതേസമയം ഡാൻസ് മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദിൽഷ. പിന്നീട് പഠിത്തം പൂർത്തിയാക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു, അവിടെ ഒരു കമ്പനിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്.

Advertisement