മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഓരോ സീസണും വ്യത്യസ്ത അനുഭവങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ ബിഗ് ബോസിന്റെ നാലാം സീസണാണ് അവസാനിച്ചത്. മലയാളികള്‍ക്ക് സുപരിചിതരല്ലാത്ത ആളുകളായിരുന്നു ഏറെയും കഴിഞ്ഞ സീസണിലുണ്ടായിരുന്നത്.
ബിഗ് ബോസ് സീസണ് ഫോറിന്റെ വിന്നറായത് ദില്‍ഷ പ്രസന്നനായിരുന്നു. ബ്ലെസ്ലിയായിരുന്നു രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഷോ അവസാനിച്ചിട്ട് ഒരു മാസം ആയെങ്കിലും ഇ്നനും ബിഗ് ബോസ് സീസണ് ഫോറിലെ മത്സരാര്‍ത്ഥികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഇരുപതോളം മത്സരാര്‍ത്ഥികളായിരുന്നു ബിഗ് ബോസ് സീസണ് ഫോറില്‍ ഉണ്ടായിരുന്നത്. എല്ലാവരും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദില്‍ഷയാണ് ബിഗ് ബോസ് ട്രോഫി സ്വന്തമാക്കിയതെങ്കിലും ഷോയിലൂടെ ഏറ്റവും ജനപ്രീതി നേടിയത് ഡോക്ടര്‍ റോബിന് രാധാകൃഷ്ണനും റിയാസ് സലിം തുടങ്ങിയവരായിരുന്നു.
നിലപാടുകള്‍ പറഞ്ഞ് ദില്‍ഷയും റിയാസും വഴക്കിചുന്നത് പതിവായിരുന്നു. പുറത്തിറങ്ങിയ ശേഷവും ദില്‍ഷയെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റിന്റെ തന്നെ ഒരു വേദിയിലൂടെ ഒരുമിച്ച് ഒരു ഡാന്‍സ് പെര്‍ഫോമന്‍സുമായി രംഗത്തെത്തി ഇരുവരും. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സ് വേദിയിലാണ് ഇരുവരും നൃത്തവുമായി എത്തിയത്.
ദില്‍ഷ പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയാണ്. ദില്‍ഷയും റിയാസും ഒത്തുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ വനിതാ ടൈറ്റില്‍ വിജയിയാണ് ദില്‍ഷ. തുടക്കം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥി ആയിരുന്നില്ല ദില്‍ഷ.
പിന്നീട് പെര്‍ഫോമന്‍സില്‍ വലിയ മികവിലേക്ക് എത്തിയ ദില്‍ഷ ഈ സീസണില്‍ വിന്നര്‍ ആയെങ്കിലം വിജയം റോബിന് കാരണമാണെന് ആക്ഷേപം കേട്ടിരുന്നു. റോബിന് രാധാകൃഷ്ണനുമായുള്ള സൌഹൃദം ദില്‍ഷയെ വിജയത്തിലെത്താന്‍ സഹായിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ര മി ക്കുന്ന വര് പറഞ്ഞിരുന്നു.
അര്‍ഹിക്കാത്ത സ്ഥാനമാണ് ദില്‍ഷ നേടിയത് എന്ന തരത്തില്‍ സൈബര്‍ ആക്രമണങ്ങളും ഫിനാലെയ്ക്ക് പിന്നാലെ ഈ താരം നേരിട്ടു. പിന്നീട് ഇതിനെതിരെ പ്രതികരിച്ച് ദില്‍ഷ രംഗത്തെത്തുകയും ചെയ്തിരുന്നു.