നോക്കണ്ടടാ ഉണ്ണി ഇത് ഞാന്‍ തന്നെ; ഫോട്ടോയില്‍ ഉള്ള ആളെ മനസിലായോ ?

490

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ടവരെല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയായി പിന്നീട് മാറിയിട്ടുണ്ട്. അതില്‍ ഒരാളാണ് ദിലു എന്ന ആരാധകരുടെ ദില്‍ഷ. മലയാളം ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നര്‍ സ്ഥാനത്ത് എത്തിയത് ദില്‍ഷ ആയിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ ചില വിമര്‍ശനങ്ങളും ഈ താരം നേരിടേണ്ടി വന്നു. ഒന്നില്‍ നിന്നും മാറി നില്‍ക്കാതെ വിമര്‍ശകര്‍ക്കുള്ള മറുപടി പറഞ്ഞു കൊണ്ട് പിന്നീട് ദില്‍ഷ എത്തിയിട്ടുണ്ട്. ഷോയില്‍ വെച്ചുള്ള ദില്‍ഷയുടെ ഡോക്ടര്‍ റോബിന്റെയും സൗഹൃദമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

Advertisements

ഇപ്പോഴിതാ ദിലുവിന്റെ കിടിലന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കിടന്നു കറങ്ങുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ദില്‍ഷയാണോ എന്ന് സംശയിച്ചു പോകും അടിമുടി മാറി പുതിയ ലുക്കിലാണ് ചിത്രത്തില്‍ താരം എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ അടിച്ചുപൊളിച്ചു നടക്കുന്ന ദില്‍ഷയുടെ ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. താരം ഒരു സ്റ്റേജ് ഷോയുടെ ഭാഗമായിട്ടാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ ഒരു വിദേശി ലുക്കുണ്ട് , എന്തായാലും പുതിയ ഫോട്ടോ ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

also readആ കഥാപാത്രം ചെയ്യണമെന്ന് വാശിപിടിച്ചത് മോഹന്‍ലാല്‍, ശരിക്കും നായകനാവേണ്ടിയിരുന്നത് ഈ നടന്‍, ഒടുവില്‍ കഥയെല്ലാം പൊളിച്ചെഴുതേണ്ടി വന്നു, സിബി മലയില്‍ പറയുന്നു

അതേസമയം ഡാന്‍സ് മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദില്‍ഷ. പിന്നീട് പഠിത്തം പൂര്‍ത്തിയാക്കാന്‍ വേണ്ടി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു, അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്.

ബിഗ്‌ബോസില്‍ വെച്ചുള്ള ദില്‍ഷയുടെ ഡോക്ടര്‍ റോബിന്റെ സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു. പുറത്തുവന്ന ശേഷം ഇവരുടെ വിവാഹം ഉണ്ടാകും എന്ന് തന്നെയായിരുന്നു അന്ന് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ഷോയില്‍ നിന്ന് പുറത്തു വന്ന ശേഷം ഇരുവരും പിരിയുകയായിരുന്നു.

ബിഗ് ബോസിന് പിന്നാലെ മറ്റ് അവസരങ്ങള്‍ ദില്‍ഷയ്ക്ക് ലഭിച്ചു . താരത്തിന്റെ ഒരു സിനിമ കൂടി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നേരത്തെ സീരിയലില്‍ അഭിനയിച്ചിരുന്നു ദില്‍ഷ. ഈ താരത്തിന്റെ സിനിമ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

 

Advertisement