പ്രണയത്തിന് എതിര് അല്ല, എന്നാൽ ഇതുവരെ ആരേയും പ്രണയിച്ചിട്ടില്ല;അങ്ങനെ ഒരു ഇഷ്ടം ആരോടും തോന്നിയിട്ടില്ല; വെളിപ്പെടുത്തലുമായി ലേഡി ബിഗ്‌ബോസ് ദിൽഷ

138

ദിൽറോബ് ഫാൻസ് എന്നൊരു ടീം തന്നെ ബിഗ്‌ബോസ് മലയാളം നാലാം ഷോയ്ക്ക് പിന്നാലെ ഉടലെടുത്തിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായിരുന്ന ഈ ഒരു കൂട്ടത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ് ദിൽഷയുടെ പുതിയ വെളിപ്പെടുത്തൽ.

റോബിനുമായും ബ്ലെസ്ലിയുമായുമുള്ള സൗഹൃദം തന്നെ പന്താടുന്ന നിലയിൽ എത്തിച്ചു എന്നും ഇനി അവർ തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന ദിൽഷ പ്രഖ്യാപിച്ചിരുന്നു. തനിക്ക് ഡോ. റോബിനോട് പ്രണയമില്ലെന്ന് ദിൽഷ പറഞ്ഞതോടെ വലിയ രീതിയിലുള്ള ഡീഗ്രേഡിങും താരത്തിന് നേരെ നടക്കുകയാണ്.

Advertisements

സോഷ്യൽ മീഡിയ ഇപ്പോൾ ഇക്കാര്യമാണ് ഏറ്റവും വലിയ ചർച്ചയാകുന്നതും. ബിഗ്‌ബോസ് ഹൗസിൽ വച്ച് തന്നെ റോബിൻ തന്റെ പ്രണയം ദിൽഷയോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സുഹൃത്തായി കാണുകയാണ് താനെന്നാണ് ദിൽഷ ഇതിനോട് പ്രതികരിച്ചിരുന്നത്. കൂടാതെ ഡോക്ടർ പുറത്തായതിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ അല്ലാതെ ഒരു വിവാഹം ചെയ്യില്ലെന്നും അച്ഛനെയും അമ്മയെയും വേദനിപ്പിയ്ക്കാൻ കഴിയില്ലെന്നുമൊക്കെ താരം പറഞ്ഞിരുന്നു. പെട്ടന്ന് ഒരാളോട് പ്രണയം തോന്നില്ല എന്നൊക്കെയായിരുന്നു ദിൽഷയുടെ വാക്കുകൾ.

ALSO READ- പത്ത് വർഷത്തോളം ലിവിങ് ടുഗെദറായി ഗോപി സുന്ദറും അഭയ ഹിരൺമയിയും ജീവിച്ചു; എന്നിട്ടും വിവാഹിതരായില്ല; ഒടുവിൽ കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

മത്സരശേഷം പുറത്തെത്തിയിട്ടും ദിൽഷ ഡോക്ടറുടെ പ്രണയത്തെ കുറിച്ച് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം രാത്രി ബ്ലെസ്ലിയുമായും റോബിനുമായും ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് ദിൽഷ പ്രഖ്യാപിക്കുകയായിരുന്നു. തനിയ്ക്ക് കുടുംബത്തെ പരിഗണിക്കാതെ പെട്ടന്ന് ഒരു വിവാഹം ചെയ്യാൻ സാധിക്കില്ല എന്നും റോബിന് ആണെങ്കിൽ പെട്ടന്ന് വിവാഹം വേണം, അതിന് പറ്റില്ല എന്നൊക്കെയാണ് ദിൽഷ പറഞ്ഞത്.

ഇതിനിടെ, തന്റെ പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയ ദിൽഷയുടെ അഭിമുഖവും പുറത്തെത്തിയിരുന്നു. കട്ടൻ വിത്ത് ഇമ്മാട്ടി എന്ന ചാറ്റ് ഷോയിൽ ആണ് ദിൽഷ തന്റെ പ്രണയത്തെ കുറിച്ചും പ്രണയ സങ്കൽപ്പത്തെ കുറിച്ചും ഒക്കെ തുറന്ന് പറയുന്നത്.

ALSO READ- ‘തോൽക്കാൻ എനിക്ക് മനസ്സില്ലെടാ’; തന്റെ യോഗ്യത സ്‌നേഹിക്കുന്നവർക്ക് അറിയാം; ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല; പോയത് പോട്ടെന്ന് ഡോ. റോബിൻ

ആദ്യത്തെ ക്രഷ് ആരാണെന്ന് ചോദിച്ചപ്പോൾ സിനിമാ നടന്മാരുടെ പേര് നിരത്തി പറയുകയായിരുന്നു ദിൽഷ. എന്നാൽ, അതല്ലാതെ പ്രണയം ആരോടും തോന്നിയിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ദിൽഷയുടെ മറുപടി.

‘ഞാൻ പ്രണയത്തിന് എതിര് അല്ല. എന്നാൽ ആരോടും എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു ഇഷ്ടം തോന്നിയിട്ടില്ല, പലരും എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ആ പ്രായത്തിലൊക്കെ എനിക്ക് പ്രേമിക്കാൻ പേടിയായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ഒരാഷെ ഇഷ്ടമായാൽ അത് തുറന്ന് പറയാൻ പേടിയില്ല, എന്നാൽ അത്ര പെട്ടന്ന് ഒന്നും ഒരാളെ പ്രേമിക്കാൻ എനിക്ക് കഴിയില്ല’- എന്നൊക്കെയാണ് ദിൽഷ പറഞ്ഞത്.

Advertisement