ഓളാ തട്ടമിട്ട് കഴിഞ്ഞ ന്റെ സാറെ, ഹിജാബ് അണിഞ്ഞ് അതീവ സുന്ദരിയായി ആരാധകരെ ഞെട്ടിച്ച് ദില്‍ഷ, ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

138

കഴിഞ്ഞ നാല് സീസണുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ബിഗ് ബോസ് സീസണ്‍ ആയിരുന്നു ഇക്കഴിഞ്ഞത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത വിജയി ആയ സീസണ്‍ കൂടി ആയിരുന്നു ഇത്. ദില്‍ഷ പ്രസന്നന്‍ കപ്പ് ഉയര്‍ത്തിയത് ചരിത്രം തിരുത്തിക്കുറിച്ചായിരുന്നു.

Advertisements

നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ ബിഗ് ബോസ് വീട്ടിലെ ഗെയിമുകളില്‍ എല്ലാം മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ ഷോ പൂര്‍ത്തിയായതോടെ താരത്തിന് നേരെ വലിയ വിമര്‍ശനമാണ് ഒരു കൂട്ടര്‍ അഴിച്ചുവിട്ടത്. ദില്‍ഷയുടെ വിജയം അര്‍ഹിക്കാത്തതാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

Also Read: നോക്കിയിരുന്ന് കൊതിവിട്ട്, എന്റെ വയറും കേടാക്കുമോ എന്ന് അജു വര്‍ഗീസിനോട് നിവിന്‍ പോളി, രസകരമായ വീഡിയോ വൈറല്‍

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈ ബര്‍ ആക്ര മണ മാണ് ദില്‍ഷയ്ക്കും കുടുംബത്തിനും പോലും നേരിടേണ്ടി വന്നത്. തന്റെ മിന്നും വിജയത്തിനിടയിലും ഇത്തരം കാര്യങ്ങള്‍ ദില്‍ഷയെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് ദില്‍ഷ.

ദില്‍ഷയെ വിമര്‍ശിക്കുന്നവര്‍ ഏറെയാണെങ്കിലും അതിലും കൂടുതല്‍ ആരാധകരും ദില്‍ഷയ്ക്കുണ്ട്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ദില്‍ഷ. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ദില്‍ഷ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രങ്ങളെല്ലാം ആരാധകര്‍ സ്വീകരിക്കാറുള്ളത്.

Also Read: നടന്‍ സായ്കുമാറിന്റെ ആദ്യ ഭാര്യയുടെ അനിയത്തി, ഇന്നും പ്രേക്ഷകര്‍ വിചാരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണെന്ന്, സീരിയലുകളില്‍ വില്ലത്തിയായി തിളങ്ങുന്ന വിജയകുമാരി പറയുന്നു

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ദില്‍ഷയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ഹിജാബ് ധരിച്ച് അതീവ സുന്ദരിയായാണ് ദില്‍ഷ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘ഹിജാബ് മനോഹരമാണ് അതിനാല്‍ അത് മനോഹരമാക്കുക’ എന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ കുറിച്ചു. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തത്. ‘ഉമ്മിച്ചി കുട്ടി’ എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ‘ഓളാ തട്ടമിട്ട് കഴിഞ്ഞ ന്റെ സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല’ എന്ന ഡയലോഗ് പലരും ഫോട്ടോയ്ക്ക് താഴെ കുറിച്ചു.

Advertisement