മലയാളികളുടെ മാതൃകാ താരദമ്പതികളായ പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യന്‍ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.
തമിഴില്‍ പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു. പിന്നാലെ പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചിത്തരം നഗര്‍ഗിരതു ചിത്രവും ഏറെ പ്രശംസ നേടി. വിക്രം സിനിമയിലെ ചെറുതെങ്കിലും വലിയ അഭിനന്ദനങ്ങള്‍ നേടിയ വേഷമായിരുന്നു കാളിദാസിന്റേത്.
ഇതിനിടെ താരം തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി രംഗത്തെത്തിയിരുന്നു. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിന്റെ പ്രണയിനി. കാളിദാസിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന തരിണിയുടെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ജയറാമും ഭാര്യയും കുടുംബസമേതം പങ്കെടുത്ത വിവാഹത്തിനും തരിണി എത്തിയിരുന്നു. ജയറാം കുടുംബത്തിലെ ഒരംഗമായാണ് തരിണി ചടങ്ങുകളിലെല്ലാം പങ്കുകൊണ്ടത്. ഈ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഈ വിവാഹത്തിന് താരങ്ങാളായ ദിലീപ്, പ്രഭു, സിദ്ധാര്‍ഥ്, സുന്ദര്‍ സി, വിക്രം പ്രഭു, അരുണ്‍ വിജയ് തുടങ്ങി നിരവധി പേരെത്തിയിരുന്നു. വിവാഹത്തിനിടെ തരിണിയെ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസിനെയും വീഡിയോയില്‍ കാണാവുന്നതാണ്.
പ്രണയിനിയെ ദിലീപിനെ പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോയും വിവാഹ വീഡിയോയ്ക്ക് ഒപ്പം വൈറലാണ്. കുടുംബത്തോടൊപ്പം നില്ക്കുന്ന വീഡിയോകള്‍ക്ക് താഴെ എന്നാകും ഇവരുടെ വിവാഹം എന്നാണ് ആരാധകരുടെ ചോദ്യം.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് തരിണിയുടെ ജന്മദിനത്തില് പാര്‍വതി ജയറാം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ആശംസ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ”ഹൃദയത്തില്‍ നിന്നും എന്റെ കുഞ്ഞിന് ജന്മദിനാശംസകള്” എന്ന് കുറിച്ചാണ് പാര്‍വതി ആശംസകള്‍ അറിയിച്ചത്. കാളിദാസ്, മാളവിക എന്നിവരോടോപ്പമുള്ള ചിത്രവും പാര്‍വതി പങ്കുവെച്ചിരുന്നു.