‘ഞാന്‍ സിനിമയില്‍ കൊണ്ടുവന്ന പെണ്‍കുട്ടി എന്നെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു’; നിമിഷയെ കുറിച്ച് ദിലീഷ് പോത്തന്‍

15

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ സിനിമയായിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന തനി നാടന്‍ നായികയാണ് നിമിഷ സജയന്‍.

ഒത്തിരി സിനിമകള്‍ ചെയ്യുന്നതിനു പകരം ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വാശിയുള്ള നിമിഷയുടെ അവസാനം തിയേറ്ററുകളിലെത്തിയ കഥാപാത്രം ഒരു കുപ്രസിദ്ധ പയ്യനിലെ ഹന്ന എലിസബത്തായിരുന്നു.

Advertisements

ടൊവീനോ തോമസ് നായകനായെത്തിയ ഈ മധുപാല്‍ ചിത്രത്തില്‍ വക്കീലിന്റെ വേഷത്തിലാണ് നിമിഷ എത്തിയത്. ഇതില്‍ സിനിമാ ലോകത്തിന് തന്നെ പരിചയപ്പെടുത്തിയ ദിലീഷ് പോത്തനുമൊപ്പമുള്ള അഭിനയ നിമിഷം അവിസ്മരണീയമായിരുന്നെന്ന് നിമിഷ പറയുന്നു.

പോത്തേട്ടന്റെ കഥാപാത്രത്തെ ഞാന്‍ ക്രോസ് വിസ്താരം ചെയ്യുന്ന ഒരു സീന്‍ ചിത്രത്തിലുണ്ട്. ആ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ സിനിമയില്‍ കൊണ്ടുവന്ന കുട്ടി എന്നെ ചോദ്യം ചെയ്ത് തുടങ്ങിയെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കിയിരുന്നു. അവിടെ ഞങ്ങള്‍ രണ്ടുപേരും അഭിനേതാക്കളായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ ജീവിതത്തില്‍ അവിസ്മരണീയമായ നിമിഷമായിരുന്നു’ നിമിഷ പറഞ്ഞു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിലാണ് നിമിഷ ഇക്കാര്യം പറഞ്ഞത്. മീടു ക്യാംപെയ്‌നെ പറ്റിയുള്ള തന്റെ നിലപാടും നിമിഷ വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് എതിരേ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പെട്ടെന്ന് തന്നെ പ്രതികരിക്കണം. അതിനായി കാത്തിരിക്കരുത്. മുഖത്ത് നോക്കി പ്രതികരിക്കാനാണ് നാം പഠിക്കേണ്ടതെന്നും നിമിഷ പറഞ്ഞു

Advertisement