3 കണ്‍ട്രീസ്, പ്രൊഫസര്‍ ഡിങ്കന്‍, കോടതി സമക്ഷം ബാലന്‍ വക്കീന്‍: വീണ്ടും മലയാളത്തില്‍ ദിലീപിന്റെ കാലം

74

ജനപ്രിയ നായകന്‍ ദിലീപിന്റെ കോമഡി ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. പറക്കുംതളിക, സിഐഡി മൂസ, കല്യാണരാമന്‍ തുടങ്ങി അനേകം ഉദാഹരണങ്ങള്‍ ഉണ്ട്.

Advertisements

അതുപോലെ തന്നെ ദിലീപും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായെത്തിയ 2 കണ്‍ട്രീസ് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു. അതിന്റെ രണ്ടാം ഭാഗമായി 3 കണ്‍ട്രീസ് വരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.

ദിലീപും മോഹന്‍ദാസും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മറ്റൊരു താരവും പ്രധാന കഥാപാത്രമായി എത്തുമെന്നാണ് സൂചനകള്‍. സംവിധായക സഹോദരങ്ങളായ ഷാഫിയും റാഫിയുമാണ് ഇത്തരമൊരു പ്രൊജക്റ്റ് പരിഗണനയിലാണെന്ന് അറിയിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ യു എസ് ആയിരിക്കും. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 2 കണ്‍ട്രീസ് 2015ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇതേ വിജയം കണ്ടാണ് 3 കണ്‍ട്രീസ് എന്ന പേരില്‍ ചിത്രം എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗിലാണ് ദിലീപ്. അത് കഴിഞ്ഞ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ ചെയ്തതിന് ശേഷമായിരിക്കും ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരിക. അതേസമയം, പിക്ക് പോക്കറ്റ് എന്ന ബിഗ് ബജറ്റ് ചിത്രവും ദിലീപ് റാഫി കൂട്ടുകെട്ടില്‍ എത്തുന്നു എന്നും സൂചനകളുണ്ട്.

Advertisement