മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടന്‍. ഇപ്പോഴിതാ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയില്‍ ദിലീപ് എത്താനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. സംവിധായകന്‍ വിജി തമ്പി സംസാരിക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്.
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് സിനിമയില്‍ അഭിനയിക്കാന്‍ ദിലീപിന് അവസരം നല്‍കുന്നത് ഉര്‍വശി ആണ് . മിമിക്രി ഒക്കെ ചെയ്യുന്ന ഒരു പയ്യന്‍ ഉണ്ട്. ആലുവക്കാരന്‍ ആണ് എന്നും പറഞ്ഞാണ് ഉര്‍വശി ദിലീപിനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്. അങ്ങനെ ഉര്‍വശിയുടെ നിര്‍ദ്ദേശപ്രകാരം ആണ് ആ സിനിമയില്‍ ദിലീപ് എത്തുന്നത്. ലൊക്കേഷനില്‍ എത്തിയ ദിലീപ് അവിടെയുള്ളവരെ എല്ലാം ചിരിപ്പിക്കാന്‍ പ്രത്യേകം സമയം കണ്ടെത്തുമായിരുന്നു വിജി തമ്പി പറഞ്ഞു.
ദിലീപിന്റെ മിമിക്രി ഏറെ ആസ്വദിക്കുന്ന ഉര്‍വശി ഇടയ്ക്കിടെ ദിലീപിനെ കൊണ്ട് മിമിക്രി ചെയ്യിപ്പിക്കുമായിരുന്നു. ജനാര്‍ദ്ദനനെയും ഇന്നസെന്റിനെയും ഒക്കെ അസാധാരണമായി അവതരിപ്പിക്കുന്ന ദിലീപ് എല്ലാവരുടെയും മനസ്സില്‍ വളരെ വേഗമാണ് കയറിക്കൂടിയത്.
ചെറിയ ചെറിയ അവസരങ്ങള്‍ ചെയ്തുവന്നിരുന്ന ദിലീപിന് ഈ സിനിമയില്‍ ഉര്‍വശി അവസരം കൊടുത്തതോടെയാണ് താരത്തെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ദിലീപിന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു ഉര്‍വശി നിര്‍മ്മാണവും നിര്‍വ്വഹിച്ച ഈ സിനിമ തന്നെ.
സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ ദിലീപിന് ആകെ കിട്ടിയ മൂവായിരം രൂപയുടെ കഥയും, ആ മൂവായിരം രൂപ കിട്ടിയപ്പോള്‍ ദിലീപ് പറഞ്ഞ പ്രതികരണവും എല്ലാം വിജി തമ്പി പറയുന്നുണ്ട്. ആകെ കിട്ടിയത് മൂവായിരം രൂപ ആണെന്നും അതുകൊണ്ട് ഒന്നും ആകില്ലെന്ന സങ്കടം പറഞ്ഞ ദിലീപിന് പിന്നീട് ഉര്‍വശിയുടെ ഇടപെടലിലൂടെയാണ് കൂടുതല്‍ പ്രതിഫലം കിട്ടുന്നത്.
പിന്നീട് ഹാപ്പി ആയിട്ടാണ് ആ സിനിമ ലൊക്കേഷനില്‍ നിന്നും ദിലീപ് പോയതെന്നും വിജി തമ്പി പറഞ്ഞു.