കൂടെ നിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല! ഒന്ന് ആത്മപരിശോധന നടത്തിയാൽ നന്ന് : ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ജീവൻ ഗോപാൽ

279

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ താരത്തിന് പിന്തുണയുമായി ചില സഹപ്രവർത്തകരും രംഗത്തെത്തുന്നുണ്ട്. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി യിരിക്കുകയാണ് ഇപ്പോൾ നടൻ ജീവൻ ഗോപാൽ.

ദിലീപിന്റെ മൈ ബോസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ജീവൻ ഗോപാൽ. കൂടാതെ മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതനാണ് താരം. ചാനലുകളിൽ നടനെതിരെ സംസാരിക്കുന്നവർ ഒന്ന് ആത്മപരിശോധന നടത്തിയാൽ നന്നായിരിക്കുമെന്ന് ജീവൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Advertisements

ALSO READ

തനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ആലിംഗനങ്ങളിലൊന്ന് ; മഞ്ജു വാര്യരെ കണ്ട് മുട്ടിയപ്പോൾ, ചിത്രം പങ്കു വച്ച് ശോഭന

”കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും… സത്യം കോടതിയിൽ തെളിയട്ടെ. ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെ നിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല….. ഒന്ന് ആത്മപരിശോധന നടത്തിയാൽ നന്ന്” എന്നാണ് ജീവന്റെ കുറിപ്പ്.

അതേസമയം, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി കൊച്ചിയിലെ പ്രത്യേക കോടതി പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നു ഹർജിയിൽ അന്വേഷണസംഘം പറയുന്നു.

നേരത്തെ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനു പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ ലസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാൽ തുടർ അന്വേഷണത്തിൽ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.

ALSO READ

അങ്ങനെ കർണാടകയിൽ സർക്കാർ ജോലി സെറ്റായെന്ന് ചാക്കോച്ചൻ ; ലൈഫ് സേഫ് ആയെന്ന് കമന്റ്

നടിയെ ആ ക്ര മി ച്ച കേസിൽ 85 ദിവസം ദിലീപ് റിമാൻഡിൽ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നൽകിയത്. അതേസമയം, നടിയെ ആക്രമിച്ച കേസിൻറെ വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിൻറെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിൻറെ സഹോദരൻ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നതാമ് സംഭാഷമത്തിലുള്ളത്.

നടിയെ ആ ക്ര മിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിൻറെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നത്.

കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17 നായിരുന്നു. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് സുനിൽ ദിലീപിന് കത്ത് എഴുതിയത്. ഈ കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിൻറെ വിട്ടിലെത്തിയിരുന്നു. പിന്നീട് ദിലിപിൻറെ മാനേജർ അപ്പുണിയെ കണ്ട് ഇക്കാര്യം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. അനൂപിൻറെ ഫോൺ പരിശോധനയിൽ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിക്ക് കൈമാറി.

Also Read
നമുക്ക് പ്രേമിച്ചാലോ എന്ന് അവൾ ചോദിക്കുമായിരുന്നു, മ രി ച്ചെന്ന് കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു: മോനിഷയെ കുറിച്ച് സങ്കടത്തോടെ വിനീത്

കേസിൽ അഭിഭാഷകൻ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിൻറെ തെളിവായാണ് ഓഡിയോ കൈമാറിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ സഹോദരി ഭർത്താവിനെതിരായ മാധ്യമവാർത്തകൾക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു. കേസിലെ എതിർ കക്ഷിയായ ഒരു സ്വകാര്യ ചാനലിന് മാത്രമാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

Advertisement