നടിയെ ആ ക്ര മി ച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് ഒപ്പം വേദി പങ്കിട്ടതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാനും, സംവിധായകനുമായ രഞ്ജിത്ത്. ദിലീപിനെ താൻ വീട്ടിൽ പോയി കണ്ടതല്ല. മധുപാലിനും തനിക്കുമുള്ള തിയേറ്റർ ഉടമകളുടെ അനുമോദന ചടങ്ങിലാണ് സംബന്ധിച്ചതെന്നും രഞ്ചിത് പറയുന്നു.
സർക്കാരിന്റെ മുഖമാണെങ്കിലും സിനിമാക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കാനാകില്ലെന്നും അതിനുള്ള സ്വാതന്ത്ര്യം സർക്കാർ തന്നിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. ഫിയോകിന്റെ ഭാരവാഹികൾ വിളിച്ചിട്ടാണ് താൻ പോയത്. ഞാൻ കയറുന്ന വിമാനത്തിൽ ദിലീപ് ഉണ്ടെങ്കിൽ എടുത്തു ചാടണോ എന്നും രഞ്ജിത്ത് ചോദിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു കൊച്ചിയിൽ ഫിയോകിന്റെ സ്വീകരണ പരിപാടിയിൽ ദിലീപും രഞ്ജിത്തും വേദി പങ്കിട്ടത്. നേരത്തെ തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെ വേദിയിൽ നടി ഭാവനയെത്തിയപ്പോൾ പോരാട്ടത്തിന്റെ പെൺരൂപമെന്ന് രഞ്ജിത്ത് വിശേഷിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ കേ സി ലെ പ്ര തി യാ യ നടനെ ജയിലിൽ സന്ദർശിച്ച ദൃശ്യങ്ങൾ ചർച്ചയാകുകയും ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിയലയിൽ സർക്കാരിന്റെ പ്രതിനിധിയായിരിക്കെ കേസിലെ പ്ര തി ക്ക് ഒപ്പമെത്തിയത് ചർച്ച ആയതോടെയാണ് രഞ്ജിത്ത് വിശദീകരണവും ആയി എത്തിയത്.
ഇവിടുത്തെ തിയേറ്റർ ഉടമകളുടെ സംഘടനയാണ് ഫിയോക്. ചലച്ചിത്ര അക്കാദമി ചെയർമാൻ ആവുന്നതിനു മുൻപും തിയേറ്റർ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാൻ. ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്. അല്ലാതെ എന്നെ ക്ഷണിച്ചത് ദിലീപല്ല, ഇത് ഞാനും ദിലീപും തമ്മിലുള്ള വ്യക്തിപരമായ കാര്യവുമല്ല. എന്നായിരുന്നു രഞ്ജിത്ത് പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ഏപ്രിൽ ഒന്നു മുതൽ അഞ്ച് വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകാൻ വേണ്ടിയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത് കൊച്ചിയിൽ എത്തിയത്. അതിനിടെയാണ് ഫിയോക് ജനറൽ ബോഡി യോഗത്തിൽ സ്വീകരണം നടന്നത്. ചടങ്ങിൽ ദിലീപ് രഞ്ജിത്തിനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു.
Also Read
ഭർത്താവിനും മക്കൾക്കും ഒപ്പം കസവ് വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, ഏറ്റെടുത്ത് ആരാധകർ