മലയാളികളുടെ പ്രിയങ്കരനാണ് നടൻ ദിലീപ്. കുടുംബപ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരമായത് കൊണ്ട് തന്നെ ജനപ്രിയ നടൻ എന്നാണ് ദിലീപ് അറിയപ്പെടുന്നത് തന്നെ. പക്ഷേ നടിയെ ആക്രമിച്ച കേസ് വന്നതോട് കൂടി പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. കാവ്യാമാധവനും ആയുള്ള വിവാഹ ശേഷം നഷ്ടങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചതെന്ന് ആളുകൾ പറയാനും തുടങ്ങി.
പക്ഷേ തന്റെ ജീവിതപ്രതിസന്ധികൾക്കിടയിലും തളരാതെ മുന്നോട്ട് പോവുകയാണ് താരമിപ്പോൾ. മലയാളത്തിൽ പരീക്ഷണ കഥാപാത്രങ്ങൾ ചെയ്യാൻ എപ്പോഴും മുന്നിട്ടറങ്ങുന്ന താരമാണ് ദിലീപ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥൻ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം.
ഇതിനിടെ വളരെ സ്വകാര്യമായ കാര്യങ്ങളും താരം പങ്കിടുകയാണ്. തനിക്ക് ആ ത്മ ഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്നാണ് ദിലീപ് പറയുന്നത്. ട്വന്റി ട്വന്റി ചെയ്യുന്ന സമയത്തായിരുന്നു ഇതെന്നും എന്നാലിപ്പോൾ അതല്ല ശരിയെന്ന് മനസിലാക്കിയെന്നും ദിലീപ് വെളിപ്പെടുത്തി.
‘സല്ലാപം എന്ന സിനിമ എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് ആയിരുന്നു. പലരുടെയും വിചാരം അതാണ് എന്റെ ആദ്യത്തെ പടമെന്നാണ്. കഥാവശേഷൻ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്. ആ സിനിമ വല്ലാത്ത ഫീലാണ്. സിനിമയിലേത് പോലെ ആത്മഹത്യയല്ല ശരി. ഫൈറ്റ് ചെയ്യുക എന്നതാണ് പ്രധാനം.’- എന്നാണ് ദിലീപ് പറയുന്നത്.
എന്നാൽ, ഈ പറയുന്ന തനിക്കും ആ ത്മ ഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. ട്വന്റി ട്വന്റി ചെയ്യുന്ന സമയത്താണ് അത്. താൻ എന്നിട്ട് വിദേശത്തേക്ക് പോയി. പക്ഷെ ഇപ്പോൾ അതല്ല ശരി എന്ന് മനസ്സിലാക്കുന്നു. നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നതെന്ന് മനസിലായെന്ന് ദിലീപ് വിശദീകരിച്ചു.
കൂടാതെ, കാവ്യയും മക്കളും വോയിസ് ഓഫ് സത്യനാഥൻ കണ്ടതിനെ കുറിച്ചും ദിലീപ് പറയുന്നുണ്ട്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും വോയ്‌സ് ഓഫ് സത്യനാഥൻ കണ്ടു. ചെന്നൈയിൽ വച്ചാണ് അവർ സിനിമ കണ്ടത്.
ഈ സിനിമ മൂന്ന് പേർക്കും ഇഷ്ടപ്പെട്ടു. മാമാട്ടി ഭയങ്കര ചിരി ആയിരുന്നു. ഇവൾ ആവശ്യമില്ലാത്തിടത്തും ചിരിക്കുന്നു എന്ന് പറഞ്ഞ് കാവ്യ അവളെ കളിയാക്കുന്നുണ്ടായിരുന്നു. മീനൂട്ടിയും തന്നെ വിളിച്ച് നന്നായിട്ടുണ്ട്, എന്റെ സുഹൃത്തുക്കൾക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. മാമാട്ടി ഈ അടുത്ത കാലത്താണ് ഞങ്ങളുടെ സിനിമകൾ കാണാൻ തുടങ്ങിയതെന്ന് ദിലീപ് പറയുന്നു.