ദിലീപിന്റെ വാശിയാണ് പ്രശ്നങ്ങൾക്ക് കാരണം, മോഹൻലാലിനും മമ്മൂട്ടിക്കും എന്നോട് പകയില്ലായിരുന്നു; വെളിപ്പെടുത്തി സംവിധായകൻ വിനയൻ

580

വർഷങ്ങളായി മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ ഒരുക്കി നിറഞ്ഞു നിൽക്കുന്ന സംവിധായകൻ ആണ് വിനയൻ. ഇപ്പോഴിതാ വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുകയാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷം വിനയൻ ഒരു ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്. നേരത്തെ മലയാള സിനിമയിൽ നിന്നും വിലക്കുകൾ നേരിട്ടിരുന്നത് സംവിധായകന്റെ കരിയറിനെ ഏറെ ബാധിച്ചിരുന്നു. ഇപ്പോഴിതാ നടൻ ദിലീപും ആയി ഉണ്ടായ പ്രശ്നങ്ങളെ പറ്റി തുറന്ന് പറയുകയാണ് വിനയൻ. ദിലീപിന്റെ വാശിയാണ് തനിക്ക് നേരെ വന്ന വിലക്കുകളുടെ പ്രധാന കാരണമെന്നാണ് വിനയൻ പറയുന്നത്.

Advertisements

പത്തൊൻപതാം നൂറ്റാണ്ട് ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടെയിലാണ്് വിനയൻ തന്റെ മനസ് തുറന്നിരിക്കുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട നഷ്ടങ്ങളെ കുറിച്ച് പറയുകയാണ് വിനായകൻ. തന്റെ നിലപാടുകൾക്ക് കൊടുക്കേണ്ടി വന്ന വിലയാണ് തനിക്ക് സംഭവിച്ച നഷ്ടങ്ങളെന്നാണ് വിനയൻ പറയുന്നത്. തനിക്കുണ്ടായ പ്രശ്‌നങ്ങൾക്ക് കാരണം ദിലീപിനെ പോലുള്ളവർ ആണെന്നും മമ്മൂട്ടിക്കോ മോഹൻലാലിനോ തന്നോട് പകയില്ലെന്നും രണ്ടു പേരും സിനിമയുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാനാണെന്ന് തോന്നി; മോഹൻലാലിന്റെ നായിക എന്ന് കേട്ടപ്പോൾ വയറ്റിൽ നിന്ന് ബട്ടർഫ്ളൈ പറന്ന ഫീലായിരുന്നു: ദുർഗ കൃഷ്ണ

സംവിധായകൻ വിനയൻ പറയുന്നത് ഇങ്ങനെ.

‘എന്റെ സുഹൃത്തുക്കളിൽ പലരും പറയാറുണ്ട്, നിന്റെ സ്ഥാനത്ത് ഞങ്ങളാണെങ്കിൽ നാടു വിട്ട് പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുമെന്ന്. എന്റെ വ്യക്തിത്വം വിട്ട് ഞാനൊന്നും ചെയ്തില്ല. എന്റെ നിലപാടുകളാണ് എന്റെ സമ്പാദ്യം. അതിന്റെ വിലയാണ് എനിക്ക് സംഭവിച്ച നഷ്ടങ്ങൾ. എന്നാൽ ഞാനത് കാര്യമാക്കുന്നില്ല. ഈ പ്രശ്നങ്ങൾക്കിടയിൽ ഞാൻ എത്ര കഷ്ടപ്പെട്ടാണ് സിനിമ എടുത്തത് എന്ന് ആർക്കും അറിയില്ല.’

‘സെറ്റിൽനിന്ന് ക്യാമറ കാണാതാകുക, ക്യാമറാമാനെ കാണാതാകുക. ഞാനുമായി സഹകരിക്കുന്ന ആർട്ടിസ്റ്റുകളെയും തിയേറ്റർ ഉടമകളെയും ഫൈറ്റ് മാസ്റ്ററെയും മറ്റും ഭീഷണിപ്പെടുത്തി പിൻമാറ്റുക. പലരും പകുതിക്കുവച്ച് പടം ഇട്ടുപോയിട്ടുണ്ട്. ചിരിയും സങ്കടവും ദേഷ്യവും തോന്നിയിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ഞാൻ സിനിമ എടുത്തത്. വിമർശിക്കുന്നവരോട് വിരോധമില്ല. കാരണം വിനയനിൽ നിന്ന് പ്രേക്ഷകർ ഒരു ക്വാളിറ്റി പ്രതീക്ഷിക്കുന്നുണ്ട്. അതില്ലാതാകുമ്പോൾ വിമർശിക്കപ്പെടും. അത് സ്വാഭാവികമാണ്.’

ALSO READ-നിരവധി ഗേൾ ഫ്രണ്ട്‌സുണ്ടായിരുന്നു; നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുല പോസിറ്റീവാണ്; യുവ കൃഷ്ണ പറയുന്നു

‘എന്നോടുള്ള പകയുടെ പേരിൽ തുടർച്ചയായി വേട്ടയാടപ്പെട്ടപ്പോൾ ഞാൻ അതിനെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുത്തു. അതാണ് നിയമപോരാട്ടത്തിന് പ്രചോദനമായത്. പത്ത് വർഷങ്ങൾ നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധമായിരുന്നു. അതിൽ ഞാൻ വിജയിച്ചു. വിനയൻ ഇനി സിനിമ എടുക്കില്ല, എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്. കാലത്തിന്റെ കാവ്യനീതിയാണ്,’ വിനയൻ പറയുന്നതിങ്ങനെ.

‘അത്ഭുത ദ്വീപ് കഴിഞ്ഞതിന് ശേഷമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒരുപാട് പ്രത്യേകതകളുള്ള സിനിമയായിരുന്നു. എന്നാൽ അത് ഞാൻ വരേണ്യവർഗം എന്ന് വിളിക്കുന്ന ഒരുവിഭാഗം ചർച്ചയാക്കാൻ തയ്യാറായില്ല. അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഒരുപാട് നല്ല സിനിമകൾ എനിക്ക് നഷ്ടമാവില്ലായിരുന്നു. വിനയനോട് ചെയ്തത് ശരിയായില്ലെന്ന് മമ്മൂട്ടി അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പിന്നീട് പറഞ്ഞിട്ടുണ്ട്.’

‘മോഹൻലാലിനും മമ്മൂട്ടിയ്ക്കും എന്നോട് വ്യക്തിപരമായി യാതൊരു പകയുമില്ലായിരുന്നു. ദിലീപിനെപ്പോലുള്ളവരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. പത്തൊമ്പതാം നൂറ്റാണ്ടുമായി മമ്മൂട്ടിയും മോഹൻലാലും സഹകരിച്ചു. അഭിനയിച്ചില്ലെങ്കിലും അവരുടെ ശബ്ദസാന്നിധ്യമുണ്ട്. തുടക്കത്തിൽ മോഹൻലാലും ഒടുക്കത്തിൽ മമ്മൂട്ടിയും ശബ്ദം നൽകിയിട്ടുണ്ട്. അത് സൗഹൃദത്തിന്റെ ഭാഗമാണ്.’ വിനയൻ പറയുന്നതിങ്ങനെ.

പിരിഡ് ഡ്രാമയായിട്ടാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുക്കിയിരിക്കുന്നത്. വിനയൻ തന്നെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സിജു വിൽസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. സെപ്റ്റംബർ എട്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Advertisement