കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്‌നേഹം മറ്റുളവർക്ക് മാതൃകയാകട്ടെ! ദിലീപ് കുടുംബത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

803

ജനപ്രിയ നായകൻ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ ധാരാളം പോസ്റ്റുകൾ വന്ന് കൊണ്ടിരിയ്ക്കുകയാണ്. താരങ്ങളും പ്രിയപ്പെട്ടവരും, ദീലീപ് ഫാൻസും തങ്ങളുടെ പ്രിയപ്പെട്ട ഏട്ടന് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്.

54 ലേക്ക് കടക്കുകയാണ് ജനപ്രിയ നടൻ. ദിലീപിന്റെ ആത്മമിത്രം നാദിർഷ പങ്കിട്ട പോസ്റ്റ് വൈറൽ ആയതിനു പിന്നാലെയാണ് പ്രിയ സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അനൂപ് രംഗത്ത് വന്നത്.

Advertisements

ALSO READ

ദിലീപിന് ഇന്ന് അമ്പത്തിമൂന്നാം പിറന്നാൾ ; ദിലീപിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

മീനാക്ഷിക്കും അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയക്കും ഒപ്പമുള്ള ചിത്രമാണ് അനൂപ് പങ്കിട്ടത്. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്‌നേഹം മറ്റുളവർക്ക് മാതൃകയാകട്ടെ, രാമ, ലക്ഷ്മണന്മാരെപോലെ നിങ്ങളുടെ സ്‌നേഹവും ബഹുമാനവും എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്നുള്ള കമന്റുകൾ കൊണ്ടാണ് കുടുംബത്തിന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്.

ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി ദിലീപ് തുടങ്ങിയിരുന്നു. അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയരുകയായിരുന്ന. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റിയതായിരുന്നു.

ALSO READ

ദർശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങൾ നോക്കി ഇരുന്നിട്ടുണ്ട് ; ഞാൻ ‘ഹൃദയം’ എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദർശന ഈ കഥാപാത്രം ചെയ്താൽ അടിപൊളി ആയിരിക്കുമെന്ന് : വിനീത് ശ്രീനിവാസൻ

ഇടയ്ക്ക് വച്ച് ചില വിവാദങ്ങളിൽ പെട്ടെങ്കിലും ഇപ്പോഴും മലയാളി മനസ്സിൽ ദിലീപ് ആ ജനപ്രിയ നായകൻ തന്നെയാണ്.

മകൾ മീനാക്ഷിയും പഴയ ഫോട്ടോ ഷെയർ ചെയ്ത് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. താരത്തിന് ആശംസകൾ നേർന്ന് നടൻ ഹരിശ്രീ അശോകൻ പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടിയിരുന്നത്.

Advertisement