ഇപ്പോഴത്തെ ദിലീപിന്റെ പോക്കൊന്നും ഇഷ്ടമല്ല; പഴയ ദിലീപല്ല ഇപ്പോഴത്തെ ദിലീപ്; ശരിക്കും പറഞ്ഞാല്‍ എനിക്ക് പേടിയാണ്: സംവിധായകന്‍ വിപിന്‍ മോഹന്‍

2246

മലയാളികള്‍ക്ക് സുപരിചിതനായ ഛായാഗ്രാഹകനും സംവിധായകനുമാണ് വിപിന്‍ മോഹന്‍. അദ്ദേഹം കന്നഡ ചലച്ചിത്രങ്ങളിലൂടെ പിന്നീടാണ് മലയാളത്തിലേക്ക് കടന്നത്. മലയാളത്തില്‍ നൂറില്‍പരം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഇദ്ദേഹം പിന്നീട് സിനിമ സംവിധാനവും ചെയ്തു.

നാടോടിക്കാറ്റ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ , വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയവ വിപിന്‍ മോഹന്‍ ക്യാമറ ചെയ്ത സിനിമകളാണ്. പട്ടണത്തില്‍ സുന്ദരന്‍ എന്ന ദിലീപ് സിനിമ സംവിധാനം ചെയ്താണ് വിപിന്‍ മോഹന്‍ മലയാള സിനിമാ സംവിധായകനായത്. ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് പറഞ്ഞ വിപിന്റെ വാക്കുകളാണ് വൈറലാകുന്നത്.

Advertisements

പട്ടണത്തില്‍ സുന്ദരന്‍ ഞാന്‍ ചെയ്യേണ്ട സിനിമയല്ല. ഒന്നും ഞാന്‍ ചെയ്യേണ്ട സിനിമ ആയിരുന്നില്ലെന്നും വേറെ ആളുകള്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു എന്ന് മാത്രമേ ഉള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. പട്ടണത്തില്‍ സുന്ദരന്‍ സിനിമ സിന്ധുരാജ് എന്നയാളാണ് എഴുതിയത്. അദ്ദേഹം ഈ കഥ സത്യന്‍ അന്തിക്കാടിനോട് പറയാമോ എന്ന് ചോദിച്ചാണ് വന്നത്. അങ്ങനെ ഇത് സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ഇത് ഞാന്‍ ചെയ്താല്‍ ശരിയാവില്ല. പുതിയ ഒരാള്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞ് ഒഴിഞ്ഞു.

ALSO READ- അമ്മയ്ക്ക് ഇത്രയും സ്നേഹവും പ്രശംസയും കിട്ടുന്നതില്‍ അഭിമാനം; ബിന്ദു പണിക്കരുടെ വീഡിയോയുമായി മകള്‍ കല്യാണി ബി നായര്‍

പിന്നീട് ദിലീപ് തന്റെ അടുത്തസുഹൃത്താണ്. ദിലീപ് എന്ത് ചെയ്താലും, ദിലീപ് ചെയ്തത് തെറ്റോ ശരിയോ എന്നല്ല ഞാന്‍ പറയുന്നത്. ഇന്നും അന്നും ഒക്കെ എന്റെ നല്ല സുഹൃത്താണ്. തുടര്‍ന്ന് ദിലീപിനെ വിളിച്ചു. ഇങ്ങനെ ഒരു കഥയുണ്ട്. കേട്ടു നോക്ക്. നിങ്ങളാണ് ഇത് ചെയ്യേണ്ടത് എന്ന് എനിക്ക് തോന്നുന്നു എന്ന് പറയുകയായിരുന്നു.

തുടര്‍ന്ന് സിന്ധുരാജിനെ കഥപറയാന്‍ വിട്ടു. ദിലീപിന് കഥ ഇഷ്ടമായി നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. എന്നിട്ട് അവര്‍ രണ്ടുപേരും കൂടി കഥയില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി. പിന്നീടാണ് ദിലീപ് എന്നെ വിളിച്ചിട്ട് ആ സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചത്. ഇതോടെ താന്‍ പട്ടണത്തില്‍ സുന്ദരന്‍ ചെയ്യുകയായിരുന്നു എന്ന് വിപിന്‍ പറയുന്നു.

ALSO READ- മമ്മൂട്ടി ഉപേക്ഷിച്ച മാധവൻ ഐപിഎസ് സുരേഷ്ഗോപിക്ക് സമ്മാനിച്ചത് സൂപ്പർതാര പദവി, സംഭവം ഇങ്ങനെ

കൂടാതെ ദിലീപ് ഇത്രയും വലിയ താരമായിരുന്നില്ല അന്ന്. പ്രതിഫലം ഒക്കെ വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ദിലീപ് അങ്ങനെയല്ല. ഈ പോക്കൊന്നും എനിക്ക് ഇഷ്ടമല്ല. പഴയ ദിലീപിന്റെ രീതികളുമായി വ്യത്യാസമുണ്ടെന്നും വിപിന്‍ മോഹന്‍ പറയുന്നു.

തനിക്ക് ഇപ്പോള്‍ ദിലീപ് ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും താത്പര്യമില്ല. പഴയ ദിലീപിനെ വലിയ ഇഷ്ടമായിരുന്നു. ഇപ്പോഴത്തെ ദിലീപിനെ ഇഷ്ടമല്ല. മനസ്സില്‍ ചെറിയ ഒരു ഉടക്കും ഉണ്ട്. ശരിക്കും പറഞ്ഞാല്‍ എനിക്ക് ദിലീപിനെ പേടി ആയി തുടങ്ങി. നല്ലൊരു ബിസിനസ് മാന്‍ ആണെങ്കുലും എനിക്ക് അറിയുന്ന ദിലീപ് ഇങ്ങനെ ഒരാള്‍ അല്ലെന്നും സംവിധായകന്‍ പറയുകയാണ്.

Advertisement