നടിയോടൊപ്പം എന്ന് പറഞ്ഞാൽ ദിലീപിനെ തൂ ക്കി കൊ ല്ല ണം എന്നല്ല അർത്ഥം ; ദിലീപിന് ജാമ്യം ലഭിക്കുന്നത് നിങ്ങളുടേയും എന്റെയും കൂടി വിജയമാണ് : പ്രതികരിച്ച് രാഹുൽ ഈശ്വർ

88

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോസ്ഥർക്ക് എതിരെ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപിന് ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ.

കോടതി വിധി വന്നതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ എത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം. നടിയോടൊപ്പം എന്ന് പറഞ്ഞാൽ ദിലീപിനെ തൂക്കി കൊല്ലണം എന്നല്ല അർത്ഥം. ദിലീപിനെ എങ്ങനെ എങ്കിലും കുടുക്കണം എന്നാഗ്രഹിക്കുന്നവർക്കുളള ശക്തമായ തിരിച്ചടിയാണ് വിധി എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Advertisements

ALSO READ

നാഗാർജുനയൊന്നും മോഹൻലാലിനെ പോലെ കഷ്‌പെടില്ല, വെയിലും കൊള്ളില്ല; ഇരുവർക്കും ഒപ്പം ഒന്നിച്ചഭിനയിച്ച അനുഭവം പറഞ്ഞു സ്ഫടികം ജോർജ്

രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ,

‘ ഇത് ദിലീപിന്റെ മാത്രം വിജയമല്ല. ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത് ഈ നാട്ടിൽ നിയമം നിലനിന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടേയും വിജയമാണ്. ഇത് പൊതുബോധത്തിന് മുകളിൽ നീതി ബോധം നേടിയ വിജയമാണ്. പൊതുബോധത്തിന്റെ പേരിൽ ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുകയായിരുന്നു ഇത്രയും കാലം. ഒരു വശത്ത് പോലീസ്, പ്രോസിക്യൂഷൻ, മറ്റൊരു സൈഡിൽ പത്രക്കാർ അങ്ങനെ എല്ലാ വശത്ത് നിന്നും കുറേ ഗൂഢാലോചനക്കാർ ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടുന്നതായിരുന്നു നമ്മൾ കണ്ടത്. ഇന്നത്തെ കോടതി വിധിയോടെ അവർ പറഞ്ഞ പാല വാദങ്ങളും ദുർബലമാണെന്നും അടിസ്ഥാനരഹിതമാണെന്നും തെളിഞ്ഞു. അതിന് അർത്ഥം ദിലീപ് നിരപരാധിയാണ് എന്ന് കോടതി പ്രഖ്യാപിച്ചു എന്നല്ല”.

‘പക്ഷേ കോടതി നിരപരാധിയെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരു പടി കൂടി അടുത്ത് ദിലീപ് എത്തി എന്ന് വേണം കരുതാൻ. ദിലീപിനെതിരെ പറയാൻ കഴിയുന്നതെല്ലാം പറഞ്ഞു. കോടതിയോട് പ്രോസിക്യൂഷൻ അവസാനം സഹികെട്ട് പറഞ്ഞ ഒരു കാര്യം, ‘കോടതി ദിലീപിന് മുൻകൂർ ജാമ്യം കൊടുത്താൽ പൊതുജനത്തിന് എന്ത് തോന്നും, പൊതുജനത്തിന്റെ വിശ്വാസം കാക്കാനെങ്കിലും കോടതി ദിലീപിന് മുൻകൂർ ജാമ്യം കൊടുക്കരുത്’ എന്നാണ്.

അങ്ങനെയുളള വൃത്തികെട്ട വാദങ്ങളാണ് ദിലീപിനെതിരെ പറഞ്ഞത്. ദിലീപിന് ജാമ്യം ലഭിക്കുന്നത് നിങ്ങളുടേയും എന്റെയും കൂടി വിജയമാണ്. കാരണം നാളെ ആരോടെങ്കിലും ദേഷ്യത്തിൽ സംസാരിച്ച് അവന് പണി കൊടുക്കണം എന്നോ അവനെ കണ്ടോളാം എന്നോ പറഞ്ഞാൽ ആ രണ്ടര സെക്കൻഡ് ആരെങ്കിലും എടുത്ത് പോലീസിൽ പരിചയമുളള ഒരാളെ വെച്ച് ഗൂഢാലോചന നടത്തി കോടതിയിൽ പോയാൽ കൊലപാതക കുറ്റത്തിനും കൊലപാതക ഗൂഢാലോചനയ്ക്കും ജയിലിൽ കിടക്കേണ്ടതായി വരും”.

”നമ്മളെല്ലാം ആ നടിയോട് ഒപ്പമാണ്. നടിയോടൊപ്പം എന്ന് പറഞ്ഞാൽ ദിലീപിനെ ഏത് രീതിയിലും കുടുക്കണം എന്നല്ല അർത്ഥം. നടിയോടൊപ്പം എന്ന് പറഞ്ഞാൽ ദിലീപിനെ തൂക്കി കൊല്ലണം എന്നല്ല അർത്ഥം. നടിയോടൊപ്പം എന്ന് പറഞ്ഞാൽ അവരെ ആക്രമിച്ചവരെയോ അതിന് കൂട്ട് നിന്നവരെയോ ശക്തമായി ശിക്ഷിക്കണം എന്നാണ്. ഈ കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന് ഒരു തെളിവും ഇതുവരെ ഇല്ലാത്ത ദിലീപിനെ എങ്ങനെ എങ്കിലും കുടുക്കണം എന്നാഗ്രഹിക്കുന്നവർക്കുളള ശക്തമായ തിരിച്ചടിയാണ് വിധി. ഇന്നലത്തോടെ തന്നെ വ്യക്തമായതാണ്. ബാലചന്ദ്ര കുമാർ ദിലീപിനോട് പറയുന്നു, ”ഞാൻ നിങ്ങളെ ഭീഷണിപ്പെടുത്തുകയൊന്നുമല്ല, നിങ്ങളോട് കോടിക്കണക്കിന് രൂപയൊന്നും ചോദിച്ചില്ലല്ലോ. നിങ്ങൾക്ക് എന്ത് കൊണ്ട് എന്റെ സിനിമ അനൗൺസ് ചെയ്ത് തന്നുകൂട” എന്ന്. ഇയാൾ ആരോടോ പത്തര ലക്ഷം രൂപയോ മറ്റോ മേടിച്ച് തിരിച്ച് കൊടുത്തില്ല. ദിലീപ് ഇയാളുടെ സിനിമ ചെയ്യുന്നു എന്ന് കള്ളം പറഞ്ഞാൽ പിടിച്ച് നിൽക്കാം എന്ന് പറയുന്നു”.

ALSO READ

ജയ്, നന്ദമൂരി ബാലകൃഷ്ണ എന്നിവർക്ക് ഒപ്പം നായിക, മൂന്ന് ഭാഷകളിൽ കൈ നിറയെ ചിത്രങ്ങൾ; 2022 ൽ ശുക്രൻ ഉദിച്ച് ഹണി റോസ്

”ദിലീപിന് എത്തിക്‌സ് ഉളളത് കൊണ്ട് ദിലീപ് കള്ളം പറഞ്ഞില്ല. അപ്പോൾ നിനക്ക് പണി തരാം എന്ന് പറഞ്ഞ് ദിലീപിനെ കുടുക്കാനുളള ശ്രമം ആരംഭിച്ചു. ഇന്ന് ക്രൈം ബ്രാഞ്ച് രാവിലെ ദിലീപിന്റെ വീടിന് മുന്നിൽ തമ്ബടിച്ചു എന്നാണ് മാധ്യമ വാർത്തകൾ. ദിലീപിന് ജാമ്യം നിഷേധിച്ചാൽ വീട്ടിലേക്ക് ഇരച്ച് കയറി അറസ്റ്റ് ചെയ്യാം. ദിലീപ് എന്താ കൊള്ളക്കാരനോ തീവ്രവാദിയോ മറ്റോ ആണോ. ദിലീപ് ദാവൂദ് ഇബ്രാഹിമോ ഒസാമ ബിൻലാദനോ മറ്റോ ആണോ.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, ദിലീപിന്റെ വീട്ടുകാരെ അടക്കം മുൾമുനയിൽ നിർത്തി, വീട്ടിലെ എല്ലാ പുരുഷന്മാരേയും കേസിൽ ഉൾപ്പെടുത്തി, കാവ്യാ മാധവനെ ഈ കേസിലേക്ക് വലിച്ചിഴച്ച്, 2017ൽ 17 വയസ്സുളള പ്രായപൂർത്തി പോലുമാകാത്ത മീനാക്ഷിയെ കേസിലേക്ക് വലിച്ചിഴച്ച് പ്രോസിക്യൂഷനും ചില പോലീസുകാരും നടത്തിയ പൊറാട്ട് നാടകങ്ങളുടെ ആദ്യഭാഗം പൊളിഞ്ഞ് വീണിരിക്കുന്നു. നടിയുടെ കേസിൽ എങ്ങനെ എങ്കിലും കാലതാമസം വരുത്തുക എന്നതായിരുന്നു പ്രോസിക്യൂഷൻ തന്ത്രം എന്നും രാഹുൽ പറയുന്നുണ്ട്.

Advertisement