ശബരിമല സ്ത്രീപ്രവേശനത്തിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും നിറഞ്ഞുനിന്ന പ്രവർത്തകനാണ് രാഹുൽ ഈശ്വർ. മലയാളികൾക്ക് ഈ മുഖം പരിചിതമായതും ചാനൽ ചർച്ചകളിലൂടെ തന്നെയാണ്. ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായ എതിർപ്പ്പ്രകടിപ്പിച്ച് ആദ്യം രംഗത്ത് വന്നതും രാഹുൽ ഈശ്വർ തന്നെയാണ്. സേവ് ശബരിമല എന്ന ഹാഷ്ടാഗോടു കൂടി രംഗത്തെത്തി രാഹുൽ വാർത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
രാഹുൽ ഈശ്വറിനെ തുടക്കത്തിൽ മലയാളികൾക്ക് പരിചയം ടെലിവിഷൻ അവതാരകനായിട്ടായിരുന്നു. പിന്നീട് മലയാളി ഹൗസ് എന്ന രിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് കൂടുതൽ ചർച്ചകളിൽ രാഹുൽ ഈശ്വർ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കടുത്ത രാജ്യസ്‌നേഹിയായ ഇദ്ദേഹം പലവിഷയങ്ങളിലും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
പിന്നീട് ദിലീപിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം രാഹുൽ ഈശ്വറിനെ ചാനൽ ചർച്ചകളിൽ കണ്ടത്. ദിലീപ് നിരപരാധിയാണെന്ന് വാദിക്കുന്നതിനായി ചാനൽ ചർച്ചയ്ക്കായി എത്തുന്ന ദിലീപ് പക്ഷക്കാരനായും അദ്ദേഹം പിന്നീട് പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോഴിതാ നടൻ ദിലീപിന് ഒപ്പമുള്ള ഒരു ചിത്രം പങ്കിട്ട് സർക്കാസം നിറഞ്ഞ ക്യാപ്ഷനും പങ്കുവെച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ. റഷ്യ ഉക്രെയ്ൻ യുദ്ധത്തിന് ഉത്തരവാദിയായ മനുഷ്യനെ കണ്ടുമുട്ടിയെന്നാണ് രാഹുൽ ഈശ്വറിന്റെ വാക്കുകൾ. സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്നിലും ആഗോളതാപനത്തിന് ഉത്തരവാദിയുമാണെന്നും ഇത് മലയാളികളല്ലാത്തവർക്ക് മനസിലാകില്ല എന്നും കുറിച്ച് സ്‌മൈലി സ്റ്റക്കറുകളോടെ രാഹുൽ ഈശ്വർ കുറിക്കുകയാണ്. നിരവധി പേർ പോസ്റ്റിന് തമാശ നിറഞ്ഞ സ്‌മൈലികൾ റിയാക്ഷനായി നൽകിയിട്ടുണ്ട്.
നേരത്തെ, നടിയെ ആ ക്ര മ ിച്ച കേസിൽ നടനും പ്ര തി യുമായ ദിലീപാണ് ശരിക്കും ഇരയായത് എന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഒരിക്കൽ, നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തി ദിലീപാണെന്നും രാഹുൽ ഈശ്വർ പറഞ്ഞിട്ടുണ്ട്.
ദിലീപ് നിയമത്തിന്റെ പാതയിലാണെന്നും അദ്ദേഹത്തിന് പറയാനുള്ളത് കോടതി സമക്ഷം ആണ് പറഞ്ഞിട്ടുള്ളതെന്നും അല്ലാതെ പ്രൊപ്പഗണ്ട വർക്കല്ലെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചിരുന്നു. ദിലീപിന് എതിരെയാണ് പിആർ വർക്കെന്നും അതിന് കാരണവുമുണ്ടെന്നും ആദ്യം ദിലീപിനെ എല്ലാവരും തെറ്റിധരിച്ചിരുന്നുവെന്നും എന്നാൽ ദിലീപ് നിരപരാധിയാണെന്ന് ഇന്ന് പൊതുസമൂഹത്തിന് ബോധ്യം വന്നെന്നും രാഹുൽ സമർത്ഥിക്കുന്നുണ്ട്.
ബാന്ദ്രയാണ് ദിലീപിന്റെ വരാനിരിക്കുന്ന ചിത്രം. തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നും വമ്പൻ താരനിരഅണിനിരക്കുന്ന ചിത്രം മുംബൈ അധോലോകത്തെ കഥയാണ് പറയുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസായിട്ടാണ് തിയറ്ററിലെത്തുന്നത്.