ദിലീപ് പല നടീനടന്മാരുടേയും ഫോണുകൾ ഹാക്ക് ചെയ്തിട്ടുണ്ട് , ആരെങ്കിലും എന്തെങ്കിലും തുറന്ന് പറഞ്ഞാൽ പിന്നെ സിനിമയിൽ ഉണ്ടാകില്ല : പുതിയ വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര

124

ദിലീപ് പല നടീനടന്മാരുടേയും ഫോണുകൾ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്റെ പുതിയ വെളിപ്പെടുത്തൽ. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നുണ്ട്.

മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. പണി അറിയുന്നവർ സിനിമയിൽ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷൻ കൊടുക്കുന്നവരും ഹവാല ഇടപാടുകാർക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്നുമാണ് ബൈജുവിന്റെ വാക്കുകൾ.

Advertisements

ALSO READ

ഒരുപാട് പക്വത വന്നു, എന്തൊരു കാര്യം ചെയ്യുമ്പോഴും ഒരുപാട് ചിന്തിച്ച ശേഷം മാത്രമേ ചെയ്യൂ ; മഞ്ജു വാര്യരെ കുറിച്ച് സഹോദരൻ മധു വാര്യർ

‘ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകൾ ഹാക്കർമാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഇതിൽ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്’ എന്നാണ് റിപ്പോർട്ടർ ടി.വിയോട് ബൈജു കൊട്ടാരക്കര പറഞ്ഞത്.

മലയാള സിനിമയിൽ ഒരു അധോലോകമുണ്ട്. സിനിമാ മേഖലയിൽ ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം ഉണ്ട്. അവരുടെ കൈയിൽ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ അവർ സമ്മതിക്കില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

സിനിമയെ നിയന്ത്രിക്കുന്നത് അവർ തന്നെയാണ്. എതിർക്കുന്നവരെ അവർ പൂർണമായും മാറ്റി നിർത്തുമെന്നും ബൈജു പറയുന്നു. ഞാനും വിനയനുമൊക്കെ അതിന് ഇരകളാണ്, പല നടിമാരും ഇത്തരത്തിൽ ഇരകളായിട്ടുണ്ട്.

എന്തെങ്കിലും തുറന്ന് പറഞ്ഞാൽ നമ്മൾ സിനിമയിൽ ഉണ്ടാകില്ല. അവർ കൂട്ടത്തോടെ ആക്രമിക്കുമെന്നും ബൈജു പറയുന്നു. ദിലീപിന് ഗുൽഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങൾ ദേശീയ ഏജൻസികൾ അന്വേഷിക്കണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു

മാന്യന്മാരായ പല നടൻമാരും ഗുൽഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്‌ക്കൊപ്പമാണ് എന്ന് അവർ ഓർക്കുന്നില്ലെന്നും ബൈജു പറഞ്ഞു. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണമെന്നും ബൈജു പറയുന്നുണ്ട്.

ALSO READ

എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും വരുത്തല്ലേ എന്നാണ് പ്രാർത്ഥന, ഭർത്താവിനെ കുറിച്ച് ലക്ഷ്മി പ്രിയ പറഞ്ഞത് കേട്ടോ, സങ്കടത്താൽ വിങ്ങിപ്പൊട്ടി താരം

പണമുണ്ടെങ്കിൽ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണെന്നും മലയാള സിനിമ തകരാതിരിക്കാൻ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണമെന്നും ബൈജു പറയുന്നു. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കിൽ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

 

Advertisement