രഹസ്യമായിട്ടാണ് ഞാൻ ദിലീപിനെ കാണാൻ പോയത് ; വല്ലാത്തൊരു അവസ്ഥയിലായിരുന്നു അയാൾ, കണ്ടപ്പോൾ സഹിച്ചില്ല : തുറന്ന് പറഞ്ഞ് കൊല്ലം തുളസി

390

നടി ആ ക്ര മി ക്ക പ്പെട്ട കേ സിൽ മൂന്ന് മാസത്തോളമാണ് നടൻ ദിലീപ് ജ യി ൽ വാസം അനുഭവിച്ചത്. ഈ സമയം പല സഹപ്രവർത്തകരും ജയിലിലെത്തി നടനെ സന്ദർശിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയിലാണ് ഓടുന്ന കാറിൽ കൊച്ചിയിൽ വെച്ച് നടി ആ ക്ര മി ക്ക പ്പെ ട്ടത്. തൃശൂരിൽ നിന്നും നടി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

പൾസർ സുനി ഉൾപ്പെടെയുള്ളവർ ആദ്യം അറസ്റ്റിലായ കേ സിൽ മാസങ്ങൾക്ക് ശേഷമാണ് ദിലീപിന്റെ പേര് ഉയർന്നുകേട്ടത്. അതേ വർഷം ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. 83 ദിവസമാണ് ദിലീപ് ആലുവ സബ് ജയിലിൽ കഴിഞ്ഞത്. പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് കത്തയക്കുകയും ഫോൺ വിളിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്. തുടർന്നാണ് അന്വേഷണം ദിലീപിലേക്ക് നീണ്ടത്. ദിലീപ് നൽകിയ ക്വട്ടേ ഷന്റെ ഭാഗമായിട്ടാണ് നടി ആ ക്ര മി ക്ക പ്പെ ട്ടത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.

Advertisements

ALSO READ

മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു വഴക്കിലൂടെ ; ആദ്യകാല സിനിമകളിലൊന്നും ഞാൻ പാടിയിരുന്നില്ല : ഉറ്റസുഹൃത്തിനെ കുറിച്ച് എം.ജി ശ്രീകുമാറിന്റെ വാക്കുകൾ

നടൻ ജയറാം, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങി നിരവധി പേർ ദിലീപിനെ കാണാൻ ജ യി ലി ൽ വന്നിരുന്നു. ജയറാം പുതു വസ്ത്രവുമായിട്ടാണ് എത്തിയത്. തനിക്ക് ഒന്നും അറിയില്ലെന്നും എന്നെ കുടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ദിലീപ് തന്നോട് പറഞ്ഞുവെന്നായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ഇപ്പോൾ നടൻ കൊല്ലം തുളസി ജയിലിൽ വച്ച് ദിലീപിനെ കണ്ട കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്.

ഞാൻ ദിലീപിനെ കാണാൻ ജ യി ലിൽ പോയിരുന്നു. ആരെയും അറിയിച്ചിട്ടില്ല രഹസ്യമായിട്ടാണ് പോയത്. താടിയൊക്കെ നീട്ടി വളർത്തി വല്ലാത്തൊരു അവസ്ഥയിലായിരുന്നു ദിലീപ്. കണ്ടപ്പോൾ സഹിച്ചില്ല. തിരിച്ചറിയാൻ കഴിഞ്ഞില്ല. ദിലീപിനെ അങ്ങനെ കാണാൻ നമുക്ക് കഴിയുമായിരുന്നില്ലെന്നും കൊല്ലം തുളസി മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് നടനിത് പറഞ്ഞത്.

ALSO READ

വീണത് വിജയ് യുടെ പാട്ടിലല്ല, കല്യാണം കഴിച്ചാൽ എന്തായിരിയ്ക്കും അവസ്ഥ എന്ന് അറിയാൻ രണ്ട് മാസം ട്രെയൽ നോക്കിയിട്ടുണ്ട് : ദേവിക നമ്പ്യാർ

സിനിമാ രംഗത്ത് ഇപ്പോഴുള്ള മിക്കവരും മിമിക്രിയിലൂടെ എത്തിയവരാണ്. ജയാറാം, ഹരിശ്രീ അശോകൻ, സലീം കുമാർ, കോട്ടയം നസീർ തുടങ്ങി നിരവധി പേർ മിമിക്രിയിലൂടെ വന്നവരാണ്. ദിലീപ് വഴി സിനിമയിലെത്തിയവരും നിരവധിയാണ്. മിമിക്രി കലാകാരൻമാരിൽ പലരും മുഖ്യധാരയിലേക്ക് വന്നത് ദിലീപ് വഴിയാണ്. ദിലീപ് കഴിവുകൊണ്ടും ബിസിനസ് മികവ് കൊണ്ടും സ്വന്തമായി മുന്നേറിയ വ്യക്തിയാണെന്നും കൊല്ലം തുളസി പറയുന്നുണ്ട്.

 

Advertisement