നടി മംമ്ത മോഹന്‍ദാസിന്റെ പിറന്നാള്‍ ഗംഭീരമാക്കി ദിലീപും സംഘവും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ സെറ്റിലായിരുന്നു ഇത്തവണ പിറന്നാള്‍. മംമ്തയുടെ അമ്മ, ദിലീപ്, ലെന, സുരാജ് വെഞ്ഞാറമൂട്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.
ഇതേ സെറ്റില്‍ വെച്ചായിരുന്നു കഴിഞ്ഞിടെ ദിലീപിന്റെയും പിറന്നാള്‍ ആഘോഷം. അരികെ, പാസഞ്ചര്‍, മൈബോസ്, ടു കണ്ട്രീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപും മംമ്തയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വക്കീലായാണ് ദിലീപ് ചിത്രത്തില്‍. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
അതേ സമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുമതി നല്‍കിയത്.
സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം ജര്‍മ്മനിയില്‍ പോകാന്‍ അനുവദിക്കണമെന്നും അതിനായി പാസ്‌പോര്‍ട്ട് വിട്ടുതരണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്.
കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തികരിക്കേണ്ടതുണ്ടെന്നും അതിനായി ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നുമാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.