മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ദിലീപ്. ജനപ്രിയ നായകനെന്ന പദവി ജനങ്ങളിൽ നിന്നും സ്വന്തമാക്കിയ ദിലീപ് ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.
എന്നാൽ വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങൾ കാരണം താരം സിനിമയിൽ നിന്നും ഏതാനും വർഷങ്ങളായി മാറി നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ബാന്ദ്രയാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം.
വെള്ളിയാഴ്ചരിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ബാന്ദ്രയുടെ പ്രൊമോഷന്റെ തിരക്കുകളിലാണ് താരം ഇപ്പോൾ. അലക്സാണ്ടർ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ബാന്ദ്ര സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് നൽകിയ അഭിമുഖത്തിൽ വ്യക്തി ജീവിതത്തിൽ കടന്നുപോയ മോശം ദിവസങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. തന്റെ ജീ വിതത്തിൽ കുറച്ച് നാൾ വലിയ പ്രശ്നങ്ങളാണ് അനുഭവിച്ചതെന്നും അതൊക്കെ എല്ലാവർക്കും അറിയാവുന്നതാണെന്നും ദിലീപ് പറയുകയായിരുന്നു.
”കുറച്ചു നാൾ തന്റെ ചുറ്റും എന്താണ് നടക്കുന്നത് എന്നുപോലും അറിയില്ലായിരുന്നു. എന്നും പ്രശ്നങ്ങൾ, കോർട്ട് വരാന്തകൾ, വക്കീൽ ഓഫീസുകൾ ഒക്കെയും ആയിരുന്നു എന്റെ ജീവിതം. ഞാൻ നടൻ ആണെന്ന് പോലും മറന്നു പോയി.”- എന്നാണ് ദിലീപ് ആ ദിവസങ്ങളെ കുറിച്ച് പറഞ്ഞത്.
താൻ ആ സമയത്ത് ഒരു നടനാണെന്ന് വരെ മറന്നു പോയി. അങ്ങനെ ചിന്തിക്കാൻ പോലും വയ്യാത്ത അവസ്ഥ ഉണ്ടായി. താൻ ഒരു നടൻ ആണ് തന്റെ ജോലി ഇതാണ് എന്ന് ചിന്തിക്കുന്ന ഒരു സമയം പോലും തനിക്ക് ഉണ്ടായില്ലെന്നും ദിലീപ് പറയുന്നു. പിന്നെയും തനിക്ക് അഭിയിക്കാൻ ഒരുപാട് സമയം എടുത്തെന്നും താരം വെളിപ്പെടുത്തി.
തലയ്ക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ ഇരുന്നു പോകുന്ന പോലെ ആയിരുന്നു താൻ. ആ സമയത്ത് തന്റെ സിനിമകൾ കാണുമായിരുന്നു. പിന്നെയും തനിക്ക് അഭിനയിക്കാൻ തോന്നി. രണ്ടുവർഷം അഭിനയിച്ചില്ല. എല്ലാം തീരട്ടെ എന്ന ചിന്തയിലായിരുന്നു താനെന്നും ദിലീപ് പറഞ്ഞു.
പക്ഷെ ആർക്കും തീർക്കാൻ ഉദ്ദേശമില്ല. താൻ സിനിമയിൽ ഉണ്ടാകാൻ പാടില്ല എന്ന് ചിന്തിക്കുന്നവരും, താൻ ഇവിടെ വേണം എന്ന് ചിന്തിക്കുന്നവരുടെയും ഇടയിലാണ് ഞാൻ ഉണ്ടായിരുന്നത്. തന്നെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർ ആണ് ഇതുവരെ എത്തിച്ചതെന്നും ദിലീപ് പറഞ്ഞു.