പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയായിരുന്നു, അന്ന് കണ്ണീരോടെയാണ് ആ പടികളിലിറങ്ങിയത്, ജീവിതാനുഭവം തുറന്ന് പറഞ്ഞ് ദിലീപ്

159

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകള്‍ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകള്‍ മീനാക്ഷിയും ഒരുമിച്ചാണ് താമസം.

Advertisements

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജനപ്രിയ നായകന്‍ ദിലീപും മുന്‍ സൂപ്പര്‍ നായിക കാവ്യാ മാധവനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനും അയിരിക്കും.

Also Read:ഈ 45ലും എന്തൊരു ലുക്ക് , അതിന് കാരണം ഉണ്ട് ; ജ്യോതിക ഇന്ന് ശ്രദ്ധിക്കുന്ന കാര്യങ്ങള്‍

തങ്കമണിയാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം. ഈ മാസം ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഒരു തവണ ഏഴാംക്ലാസ്സില്‍ തോറ്റയാളാണെന്നും വീണ്ടും തോല്‍ക്കാതിരിക്കാന്‍ പരിശ്രമിച്ച് പഠിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

നമുക്ക് മുമ്പില്‍ മറ്റൊരാള്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ അവരേക്കാള്‍ അടുത്ത തവണ ശ്രമിക്കണം. ആരുടെയും മനസ്സ് മടുക്കാന്‍ പാടില്ലെന്നും ദിലീപ് പറഞ്ഞു. കോളേജ് കാലത്തെ കുറിച്ചും മുമ്പ് താരം സംസാരിച്ചിരുന്നു. താന്‍ സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയുള്ള ആളായിരുന്നുവെന്ന് ദിലീപ് പറഞ്ഞു.

Also Read:നിഖില്‍ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്; പ്രണയത്തെ കുറിച്ച് ശ്രീതു കൃഷ്ണന്‍ പറഞ്ഞത്

നേരത്തെ യുസി കോളേജിലാണ് പഠിച്ചത്. ഒരിക്കല്‍ ചൊറിയണം പോലെയുള്ള കാര്യങ്ങള്‍ കോളേജില്‍ ഉപയോഗിച്ചതിന്റെ പേരില്‍ കേളേജില്‍ ഇനി പഠിക്കാന്‍ വരേണ്ടെന്ന് പറഞ്ഞ് തന്നെ പുറത്താക്കിയെന്നും പിന്നീട് മഹാരാജാസിലേക്കാണ് പോയതെന്നും കോളേജിലെത്തിയപ്പോഴാണ് താന്‍ പെണ്‍കുട്ടികളോടൊക്കെ സംസാരിച്ച് തുടങ്ങിയതെന്നും താരം പറയുന്നു.

Advertisement