അച്ഛനോടും അമ്മയോടും വാ തോരാതെ ഇംഗ്ലീഷില്‍ സംസാരിച്ച് കുഞ്ഞ്മഹാലക്ഷ്മി, എന്തൊരു ക്യൂട്ടെന്ന് ആരാധകര്‍, വൈറലായി വീഡിയോ

253

മലയാളികലുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ പിന്നീട് ജീവിതത്തിലും ഒന്നിക്കുക ആയിരുന്നു. രണ്ടാം വിവാഹം ആയിരുന്നു ഇരുവരുടേതും.

Advertisements

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യമാധവന്‍ പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാലും ചില പാതുവേദികളിലൂം ചില ചടങ്ങകളിലും ഒക്കം കാവ്യ ദിലീപിന് ഒപ്പം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാവ്യ അത്ര സജീവമല്ലെങ്കിലും കാവ്യയുടെ ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടേയും ഇവരുടെ എല്ലാ വിശേഷങ്ങളും പുറത്തുവരാറുണ്ട്

Also Read:രക്തബന്ധം സ്‌ട്രോങ്ങാണ്, വയ്യാത്ത സഹോദരനെ ചേര്‍ത്തുപിടിച്ച് സഹോദരങ്ങള്‍ക്കൊപ്പം മീര ജാസ്മിന്‍, വൈറലായി ചിത്രം

ദിലീപിനും കാവ്യ മാധവനും ഒരു മകള്‍ ആണ് ഉള്ളത് മഹാലക്ഷ്മി. ദിലീപിന്റെ ആദ്യ ബന്ധത്തിലെ മകള്‍ മീനാക്ഷിയും ഇവരുടെ ഒപ്പമാണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് ദിലീപിനും കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമെത്തിയ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കാവ്യയും മീനാക്ഷിയും സാരി ധരിച്ചെത്തിയപ്പോള്‍ പട്ടുപാവാടയണിഞ്ഞാണ് കുഞ്ഞ് മഹാലക്ഷ്മിയെത്തിയത്.

Also Read:നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും ഒത്തിരി കളിയാക്കലുകള്‍ നേരിട്ട നായകന്‍, പുതിയ സിനിമയില്‍ പ്രചോദനമായത് ദളപതി വിജയിയുടെ ജീവിതം, സംവിധായകന്‍ ഇലന്‍ പറയുന്നു

അച്ഛനോടും അമ്മയോടും ഇംഗ്ലീഷില്‍ ഓരോ കാര്യങ്ങള്‍ പറയുന്ന മീനാക്ഷിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. എന്നാല്‍ ഇംഗ്ലീഷിലല്ല ദിലീപ് മകള്‍ക്ക് മറുപടി നല്‍കുന്നതും. ഓഡിറ്റോറിയം നിറയെ പാറിപ്പറന്ന് നടക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോകള്‍ ദിലീപ് കാവ്യ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement