വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതിഷേധം: ദിലീപ് രാജിവെച്ചു

8

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ‌് താരസംഘടനയായ എഎംഎംഎയിൽ നിന്നും രാജിവച്ചു. വിമൻ ഇൻ സിനിമ കളക്ടീവിന്റെ നേതൃത്വത്തിൽ ഇന്ന് പത്രസമ്മേളനം വിളിച്ച് താരസംഘടനയുടെ ദിലീപിനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ രം​ഗത്ത് വന്നതിന് പിന്നാലെയാണ് രാജി.

Advertisements

പ്രതിഷേധങ്ങൾ ശക്തമായതോടെ എഎംഎംഎ പ്രസിഡന്റ‌് മോഹൻലാലിനോടാണ‌് രാജി കാര്യം അറിയിച്ചതെന്നാണ‌് പുറത്ത് വരുന്ന വിവരം. സംഘടന എക‌്സിക്യൂട്ടിവ‌് കമ്മിറ്റി ചേർന്ന‌് ദിലീപ‌ിന്റെ രാജി കാര്യം ചർച്ച ചെയ്യും.

ദിലീപിനെ സംരക്ഷിക്കുന്ന എഎംഎംഎയുടെയും മേഹൻലാലിന്റെയും നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് വനിത സംഘടന ഉയർത്തിയത്.

ഇതിനു പൊതുസമുഹം സോഷ്യൽ മീഡിയയിലൂടെ വലിയ പിന്തുണ നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഹപ്രവർത്തികയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ രാജി.

കഴിഞ്ഞ ജൂണിൽ ചേർന്ന ജനറൽ ബോഡിയിൽ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. നടി ഊർമിള ഉണ്ണിയാണ‌് ഇക്കാര്യം യോഗത്തിൽ അവതരിപ്പിച്ചത‌്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യസിസിയുടെ നേതൃത്വത്തിൽ നടിമാർ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്ന‌് പ്രഖ്യാപിച്ച‌് ദിലീപ‌് മാറി നിൽക്കുകയായിരുന്നു.

Advertisement