ദിലീപ് തന്റെ കരിയറില്‍ ഇതുവരെ പരീക്ഷിക്കാത്ത ഗെറ്റപ്പുകളിലാണ് പുതിയ സിനിമകളില്‍ അഭിനയിക്കുന്നത്. ഈ വര്‍ഷമെത്തിയ കമ്മാരസംഭവം അതിന് ഒരു ഉദാഹരണമായിരുന്നു.
ഇപ്പോഴിതാ പ്രൊഫസര്‍ ഡിങ്കന് വേണ്ടി ജിമ്മില്‍ പോയി കിടിലന്‍ ബോഡിയുമായി താരമെത്തിയിരിക്കുകയാണ്. ദിലീപേട്ടന്‍ ജിമ്മില്‍ പോയത് വെറുതെ അല്ലെന്ന് പറഞ്ഞ് ഫാന്‍സ് പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിലാണ് താരത്തിന്റെ പുതിയ ഫോട്ടോയുള്ളത്.
ബാഹുബലി, വിശ്വരൂപം, തുപ്പാക്കി, ബാഗി 2 തുടങ്ങിയ ഇന്ത്യന്‍ സിനിമകളുടെയും വിദേശ ചിത്രങ്ങളുടെയും ആക്ഷന്‍ കൊറിയോഗ്രാഫർക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ദിലീപ് ബാങ്കോക്കിലാണ്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഇപ്പോള്‍ ബാങ്കോക്കില്‍ നിന്നും വന്നിരിക്കുന്ന ഒരു ചിത്രത്തിനു പിന്നാലെയാണ് ആരാധകര്‍.
വിജയ് സേതുപതിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ഇരുവരും ബാങ്കോക്കില്‍ കണ്ടുമുട്ടി.
ഇരുവരും ഒരുമിച്ചുളള ഒരു ഫോട്ടോ വരുന്നത് ആദ്യമായതു കൊണ്ട് തന്നെ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഇടയില്‍ നിന്നും ലഭിക്കുന്നത്.
എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മക്കള്‍ സെല്‍വനും ബാങ്കോക്കിലെത്തിയത്.
തന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ഫൈനല്‍ ഷെഡ്യൂളിന്റെ തിരക്കുകളിലാണ് ജനപ്രിയ നായകനുളളത്.
ജനപ്രിയ നായകനും മക്കള്‍സെല്‍വനും ഒന്നിച്ചുളള ചിത്രം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. ചിത്രത്തില്‍ ദിലിപീന്റെ മാനേജര്‍ അപ്പുണ്ണിയും ഒപ്പമുണ്ട്.