മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടൻ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.
പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയിൽ തന്റെ സർവ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ആണ് ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.
മഞ്ജുവുമായുള്ള വിവാഹമോചന ശേഷം കാവ്യമൊത്ത് ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപ്. മഹാലക്ഷ്മി എന്ന മകളും ഇരുവർക്കുമുണ്ട്. മഹാലക്ഷ്മിക്കും മീനാക്ഷിക്കും സോഷ്യൽമീഡിയയിൽ നിറയെ ആരാധകരാണ്. മകൾ മീനാക്ഷി ചെന്നൈയിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.
അതേസമയം, താൻ സിനിമയിലും മിമിക്രിയിലും മണ്ടത്തരം കാണിക്കുമെങ്കിലും പഠനത്തിന്റെ കാര്യത്തിൽ മുൻപന്തിയിലായിരുന്നു എന്ന് പറയുകയാണ് നടൻ ദിലീപ്. പഠിക്കുമ്പോൾ തൊട്ട് മിമിക്രിയോട് താൽപര്യമുണ്ടെങ്കിലും പഠനത്തിൽ പിന്നിലായിരുന്നില്ല.
‘എസ്എസ്എൽസിക്ക് അന്ന് ഫസ്റ്റ് ക്ലാസാണ് ഡിസ്റ്റിങ്ഷൻ ഒന്നുമല്ല. എനിക്ക് എസ്എസ്എൽസിക്ക് 419 മാർക്കുണ്ടായിരുന്നു. അന്ന് 360 മതി ഫസ്റ്റ് ക്ലാസിന്. മണ്ടനാണെന്ന് വിചാരിച്ചോ…. ഞാൻ ബിഎ പാസായ ഒരാളാണ്. റെസ്‌പെക്ട് ചെയ്യൂ… കുറച്ചൊക്കെ. മണ്ടത്തരം അഭിനയിക്കും അത് വേറെ വിഷയം’- എന്നാണ് ദിലീപ് പ്രതികരിച്ചത്.
താൻ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തൊട്ടാണ് മിമിക്രിയിലേക്ക് തിരിഞ്ഞത്. പഠിച്ചത് മഹാരാജാസ് കോളേജിലാണ്. മൂന്ന് വർഷം അവിടെ ഉണ്ടായിരുന്നു. പക്ഷെ മൂന്ന് ക്ലാസിലെ കയറിയിട്ടുള്ളുവെന്ന് മാത്രം.
ഒരിക്കൽ ഒരു ക്ലാസിൽ നിന്നും സാർ പുറത്താക്കുകയും ചെയ്തു. വല്ലപ്പോഴും മാത്രം വരുന്നുള്ളൂ എന്നതുകൊണ്ട് ഞാൻ ആ ക്ലാസിലെ സ്റ്റുഡന്റാണെന്ന് സാറിന് മനസിലായില്ല. ഫുൾടൈം പ്രോഗ്രാമിന് പോവുകയായിരുന്നു. പിന്നീട് അധ്യാപകർ അറ്റന്റൻസൊക്കെ തന്ന് സഹായിച്ചതുകൊണ്ട് പരീക്ഷ എഴുതി- എന്നാണ് ദിലീപ് വിശദീകരിച്ചത്.