മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് വ്യാസന് കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ശുഭരാത്രി പൂര്‍ത്തിയാക്കി ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേലില്‍ അഭിനയിച്ച് തുടങ്ങി.
തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ജാക്ക് ഡാനിയേലില്‍ തമിഴ് താരം അര്‍ജുനും മുഴുനീള വേഷമവതരിപ്പിക്കുന്നുണ്ട്.
ജാക്ക് ഡാനിയേലിന് ശേഷം രാമചന്ദ്രബാബുവിന്റെ ത്രീഡി ചിത്രം പ്രൊഫ. ഡിങ്കന് പൂര്‍ത്തിയാക്കിയ ശേഷം പുതിയ അര ഡസനിലേറെ ചിത്രങ്ങളാണ് ദിലീപ് കമ്മിറ്റ് ചെയ്തിരിക്കുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതിലൊന്ന്. മധുരരാജയ്ക്ക് ശേഷം വൈശാഖ് - ഉദയകൃഷ്ണ ടീമൊന്നിക്കുന്ന ചിത്രമാണ് ദിലീപിന്റെ മറ്റൊരു പ്രോജക്ട്.
ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങളുടെ സംവിധായകന് ജി. പ്രജിത്തിന്റെ ചിത്രവും ദിലീപ് കമ്മിറ്റ് ചെയ്ത് കഴിഞ്ഞു.
ഫ്ളവേഴ്സിലെ കോമഡി ഉത്സവത്തിന്റെ സംവിധായകന് മിഥിലാജ് അബ്ദുള്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ദിലീപിന്റെ ഈ വര്‍ഷത്തെ മറ്റൊരു മെഗാ പ്രോജക്ട്.
ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രവും ദിലീപ് കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ശുഭരാത്രിയാണ് ദിലീപിന്റെ അടുത്ത റിലീസ്. ജൂലായ് നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അനു സിതാരയാണ് നായിക.