വീണ്ടും തീയ്യേറ്റർ ഇളക്കി മറിക്കാൻ ദിലീപ്; ജനപ്രിയനൊപ്പം മലയാളത്തിൽ അരങ്ങേറ്റത്തിനൊരുങ്ങി താരസുന്ദരി തമന്നയും, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം

163

ഒരു കാലത്ത് മലയാള സിനിമയ്ക്ക് മാറ്റിനിർത്താൻ കഴിയാത്ത താരമായിരുന്നു നടൻ ദിലീപ്. മോഹൻലാലിന്റെ ആശിർവാദ് സിനിമാസിന് ശേഷം വലിയ നിർമ്മാണ കമ്പനിയുമായി സിനിമ മേഖല തന്നെ കൈക്കുള്ളിൽ ഒതുക്കിയ വമ്പൻ കൂടിയായിരുന്നു ദിലീപ്. ഇപ്പോൾ, ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

Advertisements

തന്റെ രണ്ടാം വരവ് ഗംഭീരമാക്കാൻ കച്ചക്കെട്ടി ഒരുങ്ങിയിരിക്കുകയാണ് താരം. ‘രാമലീല’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകർ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയിരിക്കുന്നത്. അഞ്ചു വർഷത്തിന് ശേഷം ആ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് പ്രേക്ഷകരിൽ വലിയ പ്രതീക്ഷയും ഉയർത്തുന്നു.

Also read; മോനേ വാ ഭക്ഷണം കഴിക്കാം! ഷൂട്ടിങ് കഴിഞ്ഞ് നേരത്തെ എത്തിയാൽ മോഹൻലാൽ വിളിക്കും; സിനിമ ചെയ്തത് മാത്രമല്ല തമ്മിലുള്ള ബന്ധമെന്ന് പൃഥ്വിരാജ്

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. കൂടാതെ, ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മൾട്ടി സ്റ്റാർ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ ദിലീപിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ഉണ്ടായേക്കും എന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.

ചിത്രത്തിന്റെ ഏറ്റവും വലിയൊരു പ്രത്യേകത ദിലീപിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നു എന്നതാണ്. വളരെ ഗംഭീരമായി നടന്ന പൂജയിൽ നടൻ സിദ്ദിക്കും ഉണ്ടായിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്.

അതുപോലെ ചിത്രത്തിൽ മറ്റൊരു സൂപ്പർ താരം കൂടി ഉണ്ടെന്ന വാർത്ത ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ആ സൂപ്പർ താരം സുരേഷ് ഗോപിയാണ്. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ദ്രജിത്ത് സുകുമാരൻ അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും.

Also read; സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാൻ എനിക്കാവില്ല;നല്ല ഓർമകൾ, ചെറിയ നേട്ടങ്ങൾ ഇവയെല്ലാമാണ് ഇപ്പോഴെന്റെ ജീവിതം: അഭയ ഹിരൺമയി

ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയാണ് ദിലീപ് അരുൺ ഗോപി ചിത്രത്തിന് വേണ്ടിയും തിരക്കഥ തയ്യാറാക്കുന്നത്. അത് മാത്രമല്ല സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയ വിക്രം വേദ, കൈതി എന്നീ ചിത്രങ്ങൾ മ്യൂസിക് ചെയ്ത സാം ആണ് ദിലീപ് ചിത്രത്തിന് വേണ്ടി മ്യൂസിക് ചെയ്യുന്നത്. ഇതിനെല്ലാം പുറമെ, പേട്ട, ഭീഷ്മപർവം എന്നീ ചിത്രങ്ങൾ എഡിറ്റ് ചെയ്ത എഡിറ്റർ വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്റെയും എഡിറ്റ് ചെയ്യുന്നത്.

Advertisement