ജനപ്രിയ നായകൻ ദിലീപും താരസുന്ദരി അനുസിത്താരയും ഒന്നിക്കുന്ന ചിത്രം ശുഭരാത്രിയുടെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമാണിതെന്ന് ഉറപ്പുനൽകുന്നതാണ് ടീസർ. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വ്യാസൻ കെപിയാണ് സംവിധാനം ചെയ്യുന്നത്.
ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായിട്ടെത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നൽകുന്നത്.
100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീൽ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റർ പങ്കുവെച്ച് ദിലീപ് കുറിച്ചിരുന്നു.
നെടുമുടി വേണു, സായി കുമാർ, ഇന്ദ്രൻസ്, നാദിർഷ, അജു വർഗീസ്, ഹരീഷ് പേരാടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.
വ്യാസൻ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാൽ. നിർമ്മാണം അരോമ മോഹൻ.
വിതരണം അബാം മൂവീസ്. ആൽബിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.