മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങുകയും തുടര്‍ന്ന് നായക വേഷങ്ങളിലേക്ക് എത്തുകയും ആയിരുന്നു.
ഇതിനോടകം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആണ് ദിലീപ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. കുറച്ചു കാലങ്ങളായി നടിയെ ആ ക്ര മി ച്ച കേസുള്‍പ്പടെ നിരവധി വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് ദിലീപ്. എന്നിരുന്നാലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഈ കേസ് കാരണം താരം സിനിമാലോകത്തിന്റെ പളപലപ്പില് നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. അമ്മ താരസംഘടനയില്‍ നിന്നും പുറത്താക്കിയതാണ് ദിലീപിന് ഏറ്റ അറ്റവും വലിയ തിരിച്ചടി.
ഇപ്പോഴിതാ തിരിച്ചുരവിന്റെ പാതയിലുള്ള ദിലീപ് വോയ്സ് ഓഫ് സത്യനാഥന് എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുകയാണ്. അരുണ്‍ ഗോപി-ദിലീപ് വിജയകൂട്ടുകെട്ടില്‍ തമന്ന നായികാ ആകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാവിരിക്കുകയാണ്.
അധികമൊന്നും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാതിരുന്ന ദിലീപ് ഇപ്പോഴിതാ സീ കേരളത്തില്‍ പുതിയതായി ആരംഭിക്കുന്ന ഷോയില്‍ അതിഥിയായി എത്തിയിരിക്കുകയാണ്. ഷോയുടെ പ്രോമോ വീഡിയോ ഏറെ തന്നെ വൈറലായി മാറിയിരുന്നു.
അതേസമയം, തന്നോട് ഈ പരിപാടിയെ കുറിച്ച് പറയാന്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നെ വിളിച്ചപ്പോള്‍ ഇതിന്റെ ടൈറ്റില്‍ എന്താണ് എന്ന് താന്‍ ചോദിച്ചിരുന്നെന്ന് താരം പറയുന്നു. ‘ഞാനും എന്റാളും’ എന്നാണ് അവര്‍ മറുപടി നല്‍കിയത്. കുടുംബത്തെ കുറിച്ചും ഭര്‍ത്താവ് ഭാര്യ ബന്ധത്തെ കുറിച്ചുമുള്ളതാണ് ഷോയെന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് മനസിലായി.
‘ഇത് പൊളിക്കും. കാരണം ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവര്ക്കും താല്പര്യമാണല്ലോ. അതുപോലെ തന്നെ മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്.’- എന്നും ദിലീപ് പറയുന്നു.
തന്നെ ഈ പരിപാടിയിലേക്ക് ആകൃഷ്ടനാക്കിയത് നിത്യയും ജോണി ആന്റണിയും കൂടിയാണ്. കാരണം ഇവരെയൊന്നും നേരിട്ട് അങ്ങനെ കാണാന്‍ കിട്ടില്ല. ഇവരെ കിട്ടണമെങ്കില്‍ തന്നെ നല്ല കാശും കൊടുക്കണം. സിഐഡി മൂസ രണ്ടാം ഭാഗം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. അതിന് വേണ്ടി കുറെ നാളുകളായി ജോണിയുള്ള സ്ഥലം ഞാന്‍ അന്വേഷിച്ച് നടക്കുകയാണെന്നും ദിലീപ് പറയുന്നു.
കൂടാതെ, നിത്യയെ കണ്ടാല്‍ നിത്യയുടെ മകള്‍ ആണെന്ന് തോന്നും, അമ്മയും മകളും തമ്മില്‍ ആ കാര്യത്തില്‍ ഒരു മത്സരം നടക്കുണ്ടെന്നും ദിലീപ് കമന്റടിക്കുന്നു. അതേസമയം, തന്നെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന കാര്യത്തെ കുറിച്ചും ദിലീപ് പറയുന്നുണ്ട്.
‘എന്റെ വീട്ടിലെ പല കാര്യങ്ങളും ഞാന്‍ ഈ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ കൂടിയാണ് അറിയുന്നത് കഴിഞ്ഞ ദിവസം എന്റെ മകള്‍ മീനാക്ഷി വിവാഹം ഉറപ്പിച്ചു എന്ന്. ആ കാര്യം അവളും ഞാനും മാത്രം ഇതുവരെയും അറിഞ്ഞിട്ടില്ല’-ദിലീപ് പറയുന്നു.
അതേസമയം, ഇങ്ങനെ മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ട് എങ്ങനെയാണ് ഇത്രയും കൂളായി നടക്കാന്‍ കഴിയുന്നതെന്ന ചോദ്യത്തിന് അത് നമ്മളുടെ കാര്യങ്ങള്‍ മറ്റൊരാള്‍ പറഞ്ഞ് അറിയുമ്പോള്‍ ഒരു സുഖം, ഒരു പുതിയ അറിവല്ലേ നമുക്ക് കിട്ടുന്നത് എന്ന് പരിഹാസത്തോടെ താരം പറയുന്നു.