വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ഉണ്ടായ വാഹന അപ ക ട ത്തിൽ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന് ഗുരുതരമായി പരുക്കേറ്റിരുന്നു. നടൻ കൊല്ലം സുധിയും ഇതേ അ പ കടത്തിലാണ് മരണപ്പെട്ടത്. ഈ സംഭവം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു.
നടന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും അപകടത്തിൽ സാരമായി പരുക്കേറ്റിരുന്നു. ഇരുവരും ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഇതിനിടെ മുഖത്തേറ്റ ഗു രു തര മായ പ രിക്കിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
അപ്പോഴും താൻ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകൾ. പിന്നാലെ, മഹേഷിന്റെ വീഡിയോ കണ്ട് സഹായഹസ്തവുമായി ഗണേഷ് കുമാർ കാണാനെത്തിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട എന്താവിശ്യത്തിനും താൻ കൂടെയുണ്ടാവുമെന്ന് ഉറപ്പുനൽകിയിരുന്നു.
ഇപ്പോഴിതാ താരത്തിനെ കുറിച്ച് പരാമർശവുമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. മഹേഷ് കുഞ്ഞുമോന് സംഭവിച്ച അ പ ക ടം കണ്ണ് കിട്ടിയതു പോലെയുണ്ടെന്നാണ് ദിലീപ് പറയുന്നത്. താൻ അത്ഭുതത്തോടെ നോക്കിയിരുന്ന ഒരു കലാകാരനാണ്, മഹേഷിന് സംഭവിച്ച അ പ ക ടം സങ്കടകരമാണ് എന്നും ദിലീപ് പറയുന്നു.
മഹേഷ് കുഞ്ഞുമോൻ ന്യൂജെൻ താരങ്ങളെ അനുകരിക്കുന്നതിൽ മിടുക്കനായിരുന്നു. നിമിഷ നേരം കൊണ്ട് ലൈവായി ഒട്ടനവധി സെലിബ്രിറ്റികളുടെ ശബ്ദം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കും. വിനീത് ശ്രീനിവാസന്റെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്നതും മഹേഷായിരുന്നു.
‘മറ്റുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കലാകാരന്മാർ തയ്യാറെടുപ്പുകൾ നടത്തും. പക്ഷെ ഇപ്പോൾ വന്ന ഒന്ന്, രണ്ട് കലാകാരന്മാർ തയ്യാറെടുപ്പുകളൊന്നും നടത്താറില്ല. സ്റ്റേജിൽ വന്ന് സംസാരിക്കുന്നത് പോലെ നിന്നാണ് അനുകരണം ചെയ്യുന്നത്. പലരുടെ ശബ്ദങ്ങൾ എടുത്ത് പലരീതിക്ക് അവതരിപ്പിക്കും. നമ്മളൊക്കെ അവരുടെ ഭയങ്കര ഫാനാണ്. അതൊരു ഭയങ്കര കഴിവാണ്.’
‘മഹേഷിന് പറ്റിയ അ പ ക ടം കണ്ണ് കിട്ടിയതുപോലെയായി. അതൊരു സങ്കടകരമായൊരു അവസ്ഥയാണ്. ആർക്കും ഇനി ഇങ്ങനൊന്നും ഉണ്ടാവാതിരിക്കട്ടെ. മഹേഷ് എല്ലാത്തിൽ നിന്നും സുഖം പ്രാപിച്ച് വീണ്ടും സജീവമാകാൻ പ്രാർത്ഥിക്കുന്നു’എന്നാണ് ദിലീപ് പ്രതികരിച്ചത്.
ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു മിമിക്രി താരങ്ങൾ സഞ്ചരിച്ച കാർ അ പ കടത്തിൽപ്പെട്ടത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടി യി ടി ക്കുകയായിരുന്നു.
അ പ കടത്തിൽ ഗു രു തരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയിരുന്നില്ല.
പ്രിയമുള്ളവരെ കൂടുതൽ വിനോദ വാർത്തകൾക്കായി നമ്മുടെ യൂടൂബ് ചാനലും കൂടി ഒന്നു സബ്‌സ്‌ക്രൈബ് ചെയ്‌തേക്കണെ