മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലെ മികച്ച താര ജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. ബാലതാരമായി എത്തി തിളങ്ങിയ കാവ്യ പിന്നീട് നയികയായി നമ്പർവൺ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. മിമിക്രി രംഗത്ത് നിന്നും എത്തിയാണ് ദിലീപ് മലയാളത്തിന്റെ സൂപ്പർതാര പട്ടികയിലേക്ക് കയറിയത്.
കാവ്യ മാധവൻ ആദ്യമായി നായികയായ സിനിമയിൽ ദിലീപ് ആയിരുന്നു നായകനായി എത്തിയത്. പിന്നീട് ഇരുവരും നിരവധി സിനിമകളിൽ ഇരുവരും ജോഡികളായി എത്തിയിരുന്നു. സിനിമയിലെ ഇ സൂപ്പർതാര ജോഡി ജീവിതത്തിലും ഒന്നിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു.
വിവാഹ ദിവസം മാത്രമായിരുന്നു വിവാഹത്തെ കുറിച്ച് ആരാധകർ അറിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നത്. ഈ വിവാഹത്തിനായി മകളാണ് തന്നെ നിർബന്ധിച്ചതെന്നും തന്റെ പേരിൽ ബലിയാടായ കാവ്യ മാധവനെ തന്നെ വിവാഹം ചെയ്യാൻ താൻ തീരുമാനിക്കുക ആയിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു.
ഇപ്പോൾ താരങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്. അഞ്ചാം വിവാഹ വാർഷക ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. ദിലീപിന്റെയും കാവ്യ മാധവന്റെയും ഫാൻസ് ഗ്രൂപ്പുകളിൽ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
കാവ്യമാധവൻ ഗേൾസ് ഫാൻസ് ഗ്രൂപ്പിലൂടെയാണ് വീഡിയോ പ്രചരിച്ചത്. ഹാപ്പി ആനിവേഴ്‌സറി മൈ ഡിയർ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്. കാവ്യ മാധവൻ റൂമിലേക്ക് വരുന്നതും പ്രിയപ്പെട്ടവർ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമെല്ലാമാണ് വീഡിയോയിൽ കാണുന്നത്.
ഇതോടെ കാവ്യയ്ക്ക് സർപ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോ എന്നായിരുന്നു ആരാധകർ ചോദിച്ചത്. സർപ്രൈസ് നൽകിയ ശേഷം റൂമിൽ ലൈറ്റ് തെളിച്ചു. വീഡിയോയിൽ മീനാക്ഷിയെ കാണുന്നുണ്ടോ എന്ന തരത്തിൽ ചോദ്യങ്ങളുണ്ട്.
നേരത്തെ കാവ്യയുടെ പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് മീനാക്ഷി എത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തോഷവതിയായി നിൽക്കുന്ന ഫോട്ടോയും മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നു.