വീണ്ടും പൊതുവേദിയില്‍ ദിലീപും കാവ്യ മാധവനും ഒന്നിച്ച്; വിഡിയോ വൈറല്‍

22

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുക.

Advertisements

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ളൊരു വിഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന ശുഭരാത്രിയാണ് ദിലീപിന്റെ പുതിയ ചിത്രം.

സൂപ്പര്‍ഹിറ്റായ കോടതിസമക്ഷം ബാലന്‍ വക്കീലിനു ശേഷം ദിലീപും സിദ്ദിഖുംവീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജാക്ക് ഡാനിയല്‍, പ്രൊഫസര്‍ ഡിങ്കന്‍ എന്നിവയാണ് ദിലീപിന്റെ മറ്റുപ്രോജക്ടുകള്‍.

Advertisement