ദിലീപിനൊപ്പം വീണ്ടും കാവ്യ മാധവന്‍; സംഗതി വൈറല്‍, ആരാധകര്‍ ഹാപ്പി

29

കൊച്ചി:സിനിമാ താരങ്ങള്‍ പലപ്പോഴും ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. മലയാളത്തിലേക്ക് വരുമ്പോള്‍ ജനപ്രിയ നടന്‍ ദിലീപും കാവ്യ മാധവനുമായിരുന്നു ഏറ്റവുമധികം കാലം പാപ്പരാസികളുടെ ഇരയായി മാറിയവര്‍.

Advertisements

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വിവാഹത്തിലൂടെ ഒന്നായ ഇരുവരും ഇപ്പോള്‍ സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ്.

ദിലീപിനെയും കാവ്യയെയും കുറിച്ച് വരുന്ന ഓരോ വാര്‍ത്തയും അതീവ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ സിനിമാ ജീവിതത്തിന് തല്‍കാലത്തേക്ക് ഇടവേള എടുത്തിരുന്നു.

ഒപ്പം കഴിഞ്ഞ ഓക്ടോബറില്‍ കാവ്യയ്ക്കും ദിലീപിനും ഒരു കുഞ്ഞ് കൂടി പിറന്നതോടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് ഉടനില്ലെന്ന സൂചനയായിരുന്നു നല്‍കിയത്.

ഇപ്പോഴിതാ കാവ്യയുടെയും ദിലീപിന്റെയും ഏറ്റവും പുതിയ ചിത്രമെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഒരു ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.

Advertisement