ദിലീപും കാവ്യ മാധവനും രണ്ടു മക്കള്‍ക്കുമൊപ്പം രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത് ഇങ്ങനെ

67

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെ വീട്ടില്‍ ഇപ്പോള്‍ സന്തോഷപ്പൂരമാണ്. പോയ വര്‍ഷത്തില്‍ കൈവിട്ടുപോയ പല സന്തോഷങ്ങളും തിരികെ പിടിച്ചിരിക്കുകയാണ് താരം. അടുത്തിടെയായിരുന്നു മകളുടെ നൂലുകെട്ട് ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി തവണ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആ സന്തോഷം പങ്കുവെച്ച് താരപിതാവ് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. കാവ്യ മാധവന്റെ പിറന്നാളും ബേബി ഷവര്‍ പാര്‍ട്ടിയും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്.

Advertisements

മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്നാണ് പേര് നല്‍കിയത്. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. മഹാലക്ഷ്മിയെന്ന പേര് നല്‍കിയത് മീനാക്ഷിയാണെന്നുള്ള വിവരമാണ് പുറത്തുവന്നത്. കുഞ്ഞനിയത്തിയുടെ വരവില്‍ സന്തോഷിച്ച താരപുത്രിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പഠന തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മീനാക്ഷി.

കഴിഞ്ഞ തവണത്തെപ്പോലെയല്ല ഇത്തവണത്തെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ മഹാലക്ഷ്മിയും ഒപ്പമുണ്ട്. ഒന്നിന് പുറകെ ഒന്നൊന്നായി ആഘോഷങ്ങളുടെ സമയമാണ് ഇപ്പോള്‍. മകളുടെ നൂലുകെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ഷികമെത്തിയത്. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആശംസ നേര്‍ന്ന് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തവണത്തെ ആഘോഷത്തെക്കുറിച്ച് അവര്‍ ചോദിച്ചത്.

ദിലീപും കാവ്യയും മീനാക്ഷിയുമൊക്കെ ഏത് ചടങ്ങില്‍ പങ്കെടുത്താലും മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട്. നൂലുകെട്ടിനിടയിലുള്ള ദിലീപിന്റെയും കാവ്യ മാധവന്റെയും ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. സെറ്റ് സാരിയില്‍ കാവ്യയെത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് ദിലീപ് എത്തിയത്.

സാരിയിലായിരുന്നു മീനാക്ഷിയും. മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്ക് കുഞ്ഞുമാലാഖ എത്തിയെന്നും ഇരുവരും സുഖമായിരിക്കുമെന്നുമുള്ള സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയത് ദിലീപായിരുന്നു. ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആ കുഞ്ഞുമുഖം ഒന്നുകാണാനായി കാത്തിരിക്കുകയാണ്. മകളുടെ ഫോട്ടോ പുറത്തുവിടരുതെന്ന തരത്തില്‍ കര്‍ശന നിര്‍ദേശമാണ് താരം നല്‍കിയിട്ടുള്ളതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അമ്മയായതിന്റെ സന്തോഷത്തില്‍ ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. പ്രസവം കഴിഞ്ഞുവെങ്കിലും താരത്തിന്റെ സൗന്ദര്യത്തിന് ഒരു കുറവുമില്ലെന്നായിരുന്നു ആരാധകരുടെ കമന്റ്. ദിലീപിന് പിന്നാലെ മീനാക്ഷിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള സംശയങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു.

ഡബ്‌സ്മാഷും ഡാന്‍സ് വീഡിയോയുമൊക്കെയായി ഇടയ്ക്കിടയ്ക്ക് മീനാക്ഷി എത്തിയിരുന്നു. ഇതോടെയാണ് താരപുത്രിയുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. എന്നാല്‍ സിനിമയിലേക്കില്ലെന്നും മെഡിക്കല്‍ ബിരുദത്തിനായി പോവുകയാണ് മകളെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ചെന്നൈയിലാണ് താരപുത്രി ജോയിന്‍ ചെയ്തത്.

പ്രൊഫസര്‍ ഡിങ്കന്റെ അവസാനഘട്ട തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. ബാങ്കോക്കില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ആക്ഷന്‍ രംഗങ്ങളും ഗാനവുമുള്‍പ്പടെയുള്ള കാര്യങ്ങളാണ് വിദേശത്ത് ഷൂട്ട് ചെയ്യുന്നത്. ജിമ്മില്‍ പോയതിന് ശേഷമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലിയായിരുന്നു കാവ്യ മാധവനും പിന്തുടര്‍ന്നത്.കുടുംബ കാര്യങ്ങളുമായി കഴിയാനാണ് താല്‍പര്യമെന്നും ഇനി സിനിമയിലേക്കില്ലെന്നുമാണ് താരത്തിന്റെ നിലപാടെന്ന് അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു.

Advertisement