പ്രതിഫലത്തിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയെ കടത്തിവെട്ടി ദിലീപ്. ഒരു സിനിമക്ക് മമ്മുട്ടിയും ദിലീപും ഇതുവരെ വാങ്ങിയിരുന്നത് രണ്ടു കോടി മുതല്‍ രണ്ടര കോടി വരെയായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും രാമലീലയും, കമ്മാരസംഭവും
മെഗാഹിറ്റായതോടെ ദിലീപിന്റെ പ്രതിഫലം മൂന്നര കോടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
മൂന്നര കോടി പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് താരത്തെ സമീപിച്ചിരിക്കുന്നത് സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയാണെന്നാണ് ലഭിക്കുന്ന സൂചന. ഇപ്പോള്‍ കരാറിലേര്‍പ്പെട്ട സിനിമക്ക് ശേഷം ഈ തുകയായിരിക്കും ദിലീപിന് ബാധകമാകുകയത്രേ. രാമലീലഅമ്പത് കോടി കടന്ന് വലിയ സാമ്പത്തിക നേട്ടമാണ് നിര്‍മ്മാതാവിന് സമ്മാനിച്ചത്. സിനിമാ മേഖലയിലെ അത്ഭുത ‘പ്രതിഭാസ’മെന്നാണ് നിരൂപകര്‍ പോലും ഈ തേരോട്ടത്തെ വിശേഷിപ്പിക്കുന്നത്.
മോഹന്‍ലാല്‍ പുലിമുരുകന് ശേഷം നാല് കോടിയായി പ്രതിഫലം ഉയര്‍ത്തിയെങ്കിലും 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ്, വെളിപാടിന്റെ പുസ്തകം, ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്നിവ പരാജയപ്പെട്ടതോടെ നിര്‍മ്മാതാക്കള്‍ ആശങ്കയിലാണ്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒടിയന്‍ ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നതാണ്.
പൃഥ്വിരാജ് രണ്ടു കോടിയും നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നര കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്.